തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് എതിരെ വിജയ് മസാല
കാൽ നൂറ്റാണ്ടായി വിപണിയിലുള്ള പ്രശസ്ത ഇന്ത്യൻ കറി മസാല ബ്രാൻഡായ വിജയ്, ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ബ്രാൻഡിന് എതിരെ നടന്ന പ്രചരണങ്ങൾക്ക് എതിരെ രംഗത്ത്.
കഴിഞ്ഞ ദിവസങ്ങളിലായി ചില ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും വിജയ് ബ്രാൻഡിനെക്കുറിച്ച് വന്ന പരസ്യങ്ങളും പോസ്റ്ററുകളും അടിസ്ഥാനരഹിതമാണെന്ന് വിജയ് ബ്രാൻഡ് അധികൃതർ അറിയിച്ചു.
വിജയ് ബ്രാൻഡിന്റെ പേരും ലോഗോയും സൗദി അറേബ്യയിൽ SAIP-യിൽ ട്രേഡ് മാർക്ക് നിയമമനുസരിച്ചു മൂലൻസ് ഇന്റർനാഷണൽ എക്സിo പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണുള്ളത്. ബിസിനസ് രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് മൂലൻസ് ഗ്രൂപ്പിന്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വന്ന പരസ്യങ്ങൾ വിജയ് ഇനി മുതൽ മറ്റൊരു പേരായി മാറുന്നു എന്ന രീതിയിലായിരുന്നു. ഒരു സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ച് പരസ്യങ്ങളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇവ തികച്ചും അടിസ്ഥാനരഹിതവുമാണെന്നും മൂലൻസ് ഗ്രൂപ്പ് അറിയിച്ചു.
"സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഏറ്റവും പ്രിയങ്കരമായ വിജയ് ബ്രാൻഡ് എന്നത്തേതും പോലെ യാതൊരു മാറ്റവുമില്ലാതെ തുടർന്നും എല്ലായിടത്തും ലഭ്യമാണ്. വിപണിയിൽ വിജയ് ബ്രാൻഡിന്‍റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ചെയ്ത ഈ പ്രവർത്തികൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍റെ മറവിൽ ഒരു പുതിയ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് മൂലൻസ് ഗ്രൂപ്പ് പറയുന്നു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചുകഴിഞ്ഞു. വിജയ് ബ്രാൻഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കിയതിനു സൗദി സര്‍ക്കാരിന്‍റെ നിയമ നടപടികൾ നേരിടുന്നവർ തന്നെയാണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നു. ഞങ്ങളുടെ പ്രിയ ഉപഭോക്താക്കളോട് ഒന്നേ പറയാനുള്ളു, അന്നും ഇന്നും വിജയ് ബ്രാൻഡിന് ഒരു മാറ്റവുമില്ല." - മൂലൻസ് ഗ്രൂപ്പ് അറിയിച്ചു.