പാട്ടുലോകത്തെ റാഫേല്‍മാര്‍

സംഗീത പ്രേമികൾക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച അച്ഛനും മകനും ദ ഫോർത്തിനൊപ്പം

ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരൻ, ഒ വി റാഫേൽ എന്ന ഒവിആർ. അച്ഛന്റെ അതെ പാത പിന്തുടർന്നുകൊണ്ട് മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെ നിരവധി ചിത്രങ്ങൾക്ക് മകൻ റോണി റാഫേലും ഗാനങ്ങളൊരുക്കി. കത്തോലിക്കാ സഭയ്ക്ക് വേണ്ടി ഗാനങ്ങളൊക്കെ സ്ഥിരം ചിട്ടപ്പെടുത്തിയിരുന്നത് ഒ വി ആർ ആയിരുന്നു. ഈ മേഖലയിൽ ഏകദേശം 3000 ത്തിലധികം ഗാനങ്ങൾ ചെയ്തിട്ടുണ്ട്.

കലാഭവനിലെ ആബേലച്ചന്റെ രചനയിൽ ഒ വി ആർ സംഗീതം നിർവ്വഹിച്ച "ഗാഗുൽത്താ മലയിലെന്നും" എന്ന ഗാനം അതിപ്രശസ്തമാണ്. "കനിവോടെ സ്വീകരിക്കേണമെ" എന്ന് സഭക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. കെ എസ് ചിത്രയുടെ ആദ്യ സ്റ്റുഡിയോ റെക്കോർഡിംഗ് നിർവ്വഹിക്കുന്നതും ഒ വി ആർ തന്നെയാണ്. സിംഹാസനം, ബോബി തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ റോണി റാഫേൽ പശ്ചാത്തല സംഗീതവും പരസ്യ ചിത്രങ്ങൾക്കുള്ള ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. സംഗീത യാത്രയിലെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇരുവരും ദ ഫോർത്തിനൊപ്പം

logo
The Fourth
www.thefourthnews.in