ഓർമ്മകളുടെ മധുരം ബാക്കി; കേരളത്തില്‍ ആദ്യ കേക്കുണ്ടായ കഥ
എണ്‍പത്തിരണ്ട് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് അടുത്ത് ശാന്ത ബേക്കറിയുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രിസ്മസ് കേക്കുണ്ടാക്കിയ തലശ്ശേരിയിലെ മമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറി ഉടമ മാമ്പള്ളി ബാപ്പുവിന്റെ പിന്‍ തലമുറക്കാരുടെതാണ് ശാന്ത ബേക്കറി. 1880 ല്‍ മാമ്പള്ളി ബാപ്പു, മര്‍ഡോക്ക് എന്ന ഇംഗ്ലീഷുകാരന്റെ ആവശ്യപ്രകാരമാണ് കേക്ക് നിര്‍മിച്ചത് നല്‍കുന്നത്.
1940 ലാണ് ബാപ്പുവിന്റെ മരുമകന്‍ മമ്പള്ളി ഗോപാലന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ബേക്കറി ആരംഭിക്കുന്നത്. മമ്പള്ളി ഗോപാലനും സഹോദരനായ എം പി അനന്തനും ചേർന്നാണ് പിന്നീട് കച്ചവടം മുന്നോട്ട് കൊണ്ടുപോയത്.
മമ്പള്ളി കൃഷ്ണന്റെ മകനായ പി.എം.കെ. പ്രേംനാഥാണ് നിലവില്‍ ബേക്കറി നടത്തുന്നത്. ഇഎംഎസ്, എകെജി വി വി ഗിരി, തുടങ്ങിയ രാഷ്ട്രീയക്കാര്‍ മുതല്‍ സത്യന്‍, ശിവാജി ഗണേശന്‍ വരെയുള്ള സിനിമാ താരങ്ങളും ശാന്ത ബേക്കറിയുടെ പലഹാരഗന്ധം അടുത്ത് അറിഞ്ഞവരില്‍ പ്രമുഖരാണ്.