സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 93.12 ശതമാനം വിജയം, മുന്നില്‍ തിരുവനന്തപുരം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.12 ശതമാനമാണ് ഇത്തവണത്തെ വിജയം. മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഉയര്‍ന്ന വിജയ ശതമാനം. 99.91 ആണ് തിരുവനന്തപുരത്തെ വിജയ ശതമാനം. 19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയായിരുന്ന ഈ വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. 92.71 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ UMANG, DigiLocker എന്നിവയിലും ഫലം പരിശോധിക്കാവുന്നതാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ( CBSE ) ഔദ്യോഗിക വെബ്സൈറ്റായ http://cbse.gov.in, http://results.cbse.nic.in എന്നിവ വഴി ഇപ്പോൾ ഫലം അറിയാം.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലവും ഇന്ന് പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനമായിരുന്നു വിജയം. പ്ലസ് ടു റിസള്‍ട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതല്‍ വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. ആണ്‍കുട്ടികള്‍ 94.25 ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി.