IGNOU
IGNOU

യുവ സംരംഭകരെ ഒരുക്കാന്‍ ഇഗ്നോ; ബിരുദ തലത്തില്‍ കോഴ്സുകള്‍

ജൂലൈ 31 വരെ അപേക്ഷിക്കാം
Updated on
1 min read

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ( IGNOU) മൈക്രോ, ചെറുകിട, ഇടത്തരം സംരഭങ്ങളില്‍ (BAVMSME ) ബിരുദതലത്തില്‍ പ്രോഗ്രാം ആരംഭിക്കുന്നു. ലോക എംഎസ്എംഇ ദിനത്തിന്റെ ഭാഗമായിട്ടാണ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇഗ്നോയിലെ സ്‌കൂള്‍ ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ കീഴില്‍ 2022 ജൂലൈ മുതലാണ് പ്രോഗ്രാം ആരംഭിക്കുക. രാജ്യത്തെ യുവസംഭരകരെയാണ് പ്രധാനമായും പ്രോഗ്രാം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ബിസ്സിനസ്സ് സംരംഭം ആരംഭിക്കുവാന്‍ ആവശ്യമായ അറിവുകളും വൈദഗ്ധ്യവും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആവശ്യമുള്ള പരിശീലനവും അവസരങ്ങളും നല്‍കുക എന്നതാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി അനുഭവസമ്പത്തുള്ള സംരംഭകരുടെയും വ്യവസായ വിദഗ്ധരുടെയും ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് കോഴ്‌സ് വികസിപ്പിച്ചിട്ടുള്ള്ത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള കഴിവുകള്‍ സംരംഭകരില്‍ വളര്‍ത്തുക വഴി തൊഴിലവസരങ്ങള്‍ വര്‍ധിക്കുക്കുമെന്നും ഇഗ്നോയുടെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

ബിസ്സിനസ്സ് അവസരങ്ങള്‍, വിപണിയെക്കുറിച്ചുള്ള പഠനം, നവീകരണങ്ങള്‍, പുതിയ പദ്ധതികളുടെ ആസൂത്രണവും രൂപകല്‍പ്പനയും, മാര്‍ക്കെറ്റിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങി വിവിധ തലങ്ങള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ജൂലൈ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

logo
The Fourth
www.thefourthnews.in