2021-22 അധ്യയന വർഷത്തിൽ  380 കമ്പനികളിൽ നിന്നായി 1,199 വിദ്യാർത്ഥികൾക്കാണ് ഓഫറുകൾ ലഭിച്ചത്
2021-22 അധ്യയന വർഷത്തിൽ 380 കമ്പനികളിൽ നിന്നായി 1,199 വിദ്യാർത്ഥികൾക്കാണ് ഓഫറുകൾ ലഭിച്ചത്

മികച്ച ജോലി, ആകർഷകമായ ശമ്പളം; ക്യാമ്പസ് പ്ലേസ്‌മെന്റില്‍ മികവ് തെളിയിച്ച് മദ്രാസ് ഐഐടി

21.48 ലക്ഷം മുതൽ 1.98 കോടിരൂപവരെയാണ് പ്ലേയ്‌സ്‌മെന്റ് സമയത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശരാശരി വരുമാനം
Updated on
1 min read

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാമ്പസ് പ്ലേസ്‌മെന്റില്‍ മികവ് തെളിയിച്ച് മദ്രാസ് ഐഐടി. ഒരു അധ്യയനവര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുകയാണ് മദ്രാസ് ഐഐടി. 202122 അധ്യയന വര്‍ഷത്തില്‍ 380 കമ്പനികളില്‍ നിന്നായി 1,199 വിദ്യാര്‍ത്ഥികള്‍ക്കാണ് ഐഐടി വഴി തൊഴില്‍ മേഖല തുറന്നു കിട്ടിയിരിക്കുന്നത്.

14 കമ്പനികളിൽ നിന്നുള്ള 45 അന്താരാഷ്ട്ര ഓഫറുകളും   ലഭിച്ചിട്ടുണ്ട്
14 കമ്പനികളിൽ നിന്നുള്ള 45 അന്താരാഷ്ട്ര ഓഫറുകളും ലഭിച്ചിട്ടുണ്ട്

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയാണ് കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. 231 കുട്ടികള്‍ക്ക് പ്രീ- പ്ലേസ്‌മെന്റ് ഓഫറുകളും ലഭിച്ചിട്ടുണ്ട്. ഇതോടെ, മികച്ച ഓഫറുകള്‍ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 1430 ആയി ഉയര്‍ന്നു. 2018-19 അധ്യയന വര്‍ഷത്തില്‍ 1,151 പേര്‍ക്ക് അവസരം ലഭിച്ചതായിരുന്നു ഇതിന് മുന്‍പത്തെ വലിയ കണക്കുകള്‍.

ക്യാമ്പസ് പ്ലേസ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേര്‍ക്കും ജോലി ലഭിച്ചെന്നതാണ് ഇത്തണത്തെ പ്രത്യേകത. ഐഐടിയിലെ എംബിഎ കോഴ്‌സിലുണ്ടായിരുന്ന 61 വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്‌മെന്റില്‍ അവസരം ലഭിച്ചു.

14 കമ്പനികളില്‍ നിന്നായി 45 അന്താരാഷ്ട്ര തൊഴിലവസരങ്ങളാണ് ഇത്തവണ ഉണ്ടായത്. 131 സ്റ്റാര്‍ട്ട് അപ്പുകള്‍ 199 പേരെയും പേസ്‌മെന്റിലൂടെ മദ്രാസ് ഐഐടിയില്‍ നിന്നും കണ്ടെത്തി.

61 എംബിഎ വിദ്യാർഥികൾക്കും ഈ വർഷം പ്രവേശനം ലഭിച്ചു.
61 എംബിഎ വിദ്യാർഥികൾക്കും ഈ വർഷം പ്രവേശനം ലഭിച്ചു.

പ്ലേസ്‌മെന്റ് പ്രകാരം പ്രതിവര്‍ഷം 21.48 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പള വാഗ്ദാനം. 2,50,000 ഡോളറാണ് ബഹുരാഷ്ട്ര കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശമ്പള വാഗ്ദാനം ഇന്ത്യന്‍ രൂപയില്‍ ഏകദേശം രണ്ട് കോടി രൂപയോളമാണിത്.

ഇഎക്സ്എല്‍ സര്‍വീസ്, ഇവൈ ഇന്ത്യ, അമേരിക്കന്‍ എക്സ്പ്രസ്, മൈക്രോസോഫ്റ്റ് ഇന്ത്യ, മഹീന്ദ്ര ബാങ്ക് തുടങ്ങിയ കമ്പനികളാണ് ക്യാമ്പസ് പ്ലേസ്‌മെന്റ് ഉപയോഗപ്പെടുത്തിയ കമ്പനികള്‍.

logo
The Fourth
www.thefourthnews.in