'മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല'; കോഴ്സ് അവസാനിപ്പിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ

'മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല'; കോഴ്സ് അവസാനിപ്പിക്കുന്നതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ

24 വര്‍ഷത്തോളമായി രാജ്യത്തെ ജേണലിസം പഠന കേന്ദ്രങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന സ്ഥാപനമാണ് ഐഐജെഎന്‍എം
Updated on
1 min read

ഇന്ത്യയിലെ പ്രമുഖ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സ് അവസാനിപ്പിക്കുന്നു. കോഴ്സില്‍ ചേരാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎന്‍എം നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 24 വര്‍ഷത്തോളമായി രാജ്യത്തെ ജേണലിസം പഠന കേന്ദ്രങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന സ്ഥാപനമാണ് ഐഐജെഎന്‍എം.

2024-25ലെ അക്കാദമിക വര്‍ഷത്തിലേക്ക് അപേക്ഷയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ തുക തിരികെ നല്‍കുന്നതിന് ബാങ്ക് വിവരങ്ങള്‍ ചോദിച്ച് ഐഐജെഎന്‍എം മെയില്‍ അയച്ചിട്ടുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിദ്യാഭ്യാസ വാര്‍ത്തകള്‍ പങ്കുവെക്കുന്ന എഡെക്‌സ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല'; കോഴ്സ് അവസാനിപ്പിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ
രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ 

''ഇനി മുതല്‍ ജേര്‍ണലിസത്തില്‍ കോഴ്‌സുകള്‍ നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ നിങ്ങളെ ഖേദത്തോടെ അറിയിക്കുന്നു. ഈ വര്‍ഷം ഇതുവരെയുള്ള പ്രോഗ്രാമിന് ആവശ്യമുള്ളതില്‍ നിന്നും കുറവ് അപേക്ഷകരെ മാത്രമേ ലഭിച്ചുള്ളുവെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,'' ഐഐജെഎന്‍എം മെയിലില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മറ്റ് മാര്‍ഗമില്ലെന്നും ഐഐജെഎന്‍എം വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ പണം മടക്കി നല്‍കുമെന്നും സ്ഥാപനം വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കി. അങ്ങേയറ്റം വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നതില്‍ ഖേദം ചോദിക്കുന്നുവെന്നും ഐഐജെഎന്‍എം മെയിലില്‍ കൂട്ടിച്ചേര്‍ത്തു.

'മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല'; കോഴ്സ് അവസാനിപ്പിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ
ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

വലിയ സാമ്പത്തിക നഷ്ടം വരാതിരിക്കാനാണ് 24 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം കോഴ്‌സ് അവസാനിപ്പിക്കുന്നത്. പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in