അര്‍ണവ്
അര്‍ണവ്

നീറ്റ് യുജി ഫലം: എസ് സി വിഭാഗത്തിൽ ആദ്യ ഇരുപതിൽ ഒരു മലയാളി, കേരള ഒന്നാം റാങ്ക് അർണവിന്

കൊച്ചിയിലെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അർണവ്
Updated on
1 min read

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് റാങ്ക് പട്ടിക പുറത്ത് വരുമ്പോൾ എസ് സി വിഭാഗത്തിൽ കേരള ഒന്നാം റാങ്ക് കരസ്ഥമാക്കിയത് കൊച്ചിയിലെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി അർണവാണ്. എസ് സി റാങ്ക് ലിസ്റ്റിൽ ആദ്യ ഇരുപതില്‍ ഒരു മലയാളി വിദ്യാര്‍ഥി മാത്രമാണ് ഇടംപിടിച്ചത്. സെയിൽ ഡിപ്പാർട്ട്മെന്റിൽ മാനേജരായ അനിലിന്റേയും നീതുവിന്റേയും മകനാണ് അർണവ്.

ദേശീയതലത്തിൽ എസ് സി റാങ്ക് 18 കരസ്ഥമാക്കിയാണ് അർണവ് (99.948 % സ്കോർ) കേരള റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. +1, +2 വിനൊപ്പം സൈലം ലേണിംഗ് ആപ്പിന്റെ നീറ്റ് കോച്ചിംഗിൽ സജീവമായിരുന്നു അർണവ്. ഏറ്റവും കൂടുതൽ പരീക്ഷകൾ അറ്റൻഡ് ചെയ്ത കുട്ടിക്കുള്ള സൈലത്തിന്റെ സ്പെഷൽ സ്റ്റഡി കിറ്റ് +1 ന് പഠിക്കുമ്പോൾ തന്നെ അർണവ് സ്വന്തമാക്കിയിട്ടുണ്ട്. റിപ്പീറ്റ് ചെയ്യാതെ പ്ലസ് ടു കഴിഞ്ഞ് നേരിട്ടാണ് 680 മാർക്കോടെ അർണവ് ഈ നേട്ടം കരസ്ഥമാക്കിയത്.

ആഗ്രഹിച്ച മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അർണവ്

"മെഡിക്കൽ റാങ്ക് എന്റെ സ്വപ്നമായിരുന്നു. രാജഗിരിയിൽ ചേർന്ന ഉടനെ ഞാനൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് കോച്ചിംഗിന് ചേർന്നിരുന്നു. കൊറോണ കാരണം പ്രിപ്പറേഷന് ഗ്യാപ്പ് വരും എന്ന് തോന്നിയ സമയത്താണ് ഒരു ടീച്ചർ സൈലം പ്രൊപ്പോസ് ചെയ്യുന്നത്. സ്കൂളിൽ പോവുന്ന സമയത്തും നമ്മുടെ ഫ്രീ ടൈമിനനുസരിച്ച് അറ്റൻഡ് ചെയ്യാവുന്ന രീതിയിലായിരുന്നു സൈലത്തിലെ ക്ലാസുകൾ. നീറ്റിന് തൊട്ട് മുമ്പു വരെ സൈലം തന്ന കോൺഫിഡൻസ് വളരെ വലുതായിരുന്നു. ഈ വിജയം അച്ഛനും അമ്മയ്ക്കും ചേട്ടനും സൈലത്തിനും സമർപ്പിക്കുന്നു." അർണവ് പറഞ്ഞു.

സംസ്ഥാനത്ത് നീറ്റ് പരീക്ഷയെഴുതിയ 1,16,395 പേരിൽ 64,034 പേരാണ് യോഗ്യത നേടിയത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റ് ഒഴികെയുള്ള മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും കേരള റാങ്ക് പട്ടികയിൽനിന്ന് പ്രവേശന പരീക്ഷാ കമ്മീഷണറാണ് അലോട്ട്മെന്റ് നടത്തുക. അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്ക് ദേശീയതലത്തിൽ മെഡിക്കൽ കൗൺസിലിംഗ് കമ്മറ്റിയാണ് പ്രവേശന നടപടികൾ നടത്തുക. ആഗ്രഹിച്ച മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കാൻ കഴിയുന്നതിന്റെ ആനന്ദത്തിലാണ് അർണവ്.

logo
The Fourth
www.thefourthnews.in