ഡിഗ്രി ഒറിജിനൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ ആധാർ നമ്പർ വേണ്ട: യുജിസി

ഡിഗ്രി ഒറിജിനൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ ആധാർ നമ്പർ വേണ്ട: യുജിസി

സർവകലാശാലകൾക്ക് നിർദേശം നൽകി
Updated on
1 min read

ഡിഗ്രി ഒറിജിനൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. ഇത് സംബന്ധിച്ച നിർദേശം സർവകലാശാലകൾക്ക് നൽകി. അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ പരിശോധിച്ചുറപ്പിക്കുന്നതിനായി സർവകലാശാലകൾ നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിലും ബിരുദ സർട്ടിഫിക്കറ്റുകളിലും ആധാർ നമ്പർ മുഴുവനായി അച്ചടിക്കാനുള്ള തീരുമാനം പല സംസ്ഥാന സർക്കാരുകളും പരിഗണിച്ചുവരുന്നതിനിടെയാണ് യുജിസി നിർദേശം.

ഡിഗ്രി ഒറിജിനൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ ആധാർ നമ്പർ വേണ്ട: യുജിസി
'ഞാന്‍ ട്രാന്‍സ് ജെന്‍ഡറാണ്,അത് അച്ഛനോട് പറയേണ്ടതില്ല'; മകളുമായുള്ള ബന്ധം പ്രമേയമായി മസ്കിന്റെ ജീവചരിത്രം

2016ലെ ആധാർ റെഗുലേഷനുകളുടെ നിയന്ത്രണങ്ങൾ 6ലെ സബ്-റെഗുലേഷൻ (3) ചൂണ്ടിക്കാട്ടിയാണ് യുജിസിയുടെ നിർദേശം.“നമ്പർ പൂർണമായും കൊടുത്തിട്ടുണ്ടെങ്കില്‍ നിയമമനുസരിച്ച്, ആധാർ നമ്പർ കൈവശമുള്ള ഒരു സ്ഥാപനവും അവ അടങ്ങിയ ഡാറ്റാബേസോ റെക്കോർഡോ പരസ്യമാക്കരുത്,” യുജിസി സെക്രട്ടറി മനീഷ് ജോഷി സർവകലാശാലകൾക്ക് അയച്ച കത്തിൽ പറഞ്ഞു.“ഡിഗ്രി സർട്ടിഫിക്കറ്റിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിലും ആധാർ നമ്പർ അച്ചടിക്കുന്നത് അനുവദനീയമല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഗ്രി ഒറിജിനൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ ആധാർ നമ്പർ വേണ്ട: യുജിസി
കേരളം ഉമ്മവെച്ച പന്ത്

സർവകലാശാലകൾ നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിലും ബിരുദ സർട്ടിഫിക്കറ്റുകളിലും വിദ്യാർഥികളുടെ മുഴുവൻ ആധാർ നമ്പറും അച്ചടിക്കുന്ന കാര്യം ചില സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യുജിസി പറഞ്ഞു. അഡ്മിഷൻ സമയത്ത് രേഖകൾ പരിശോധിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധാർ നമ്പർ ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞതായും യുജിസി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in