വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 10 മലയാള ചിത്രങ്ങൾ

വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 10 മലയാള ചിത്രങ്ങൾ

2024 ഫെബ്രുവരി 06 മുതൽ 13 വരെയാണ് വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നത്
Updated on
1 min read

30-ാമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തിൽ നിന്ന് പത്ത് ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഐഎഫ്എഫ്‌കെയുടെ 26, 27 പതിപ്പുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നാണ് 10 മലയാള സിനിമകൾ തിരഞ്ഞെടുത്തത്.

ഫ്രാൻസിലെ വെസോളിൽ 2024 ഫെബ്രുവരി 06 മുതൽ 13 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഫ്രഞ്ച് സബ് ടൈറ്റിലൂടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 10 മലയാള ചിത്രങ്ങൾ
ഒരുങ്ങുന്നത് ബിഗ്ബഡ്ജറ്റ് ചിത്രം; ആന്റണി വര്‍ഗീസ് ചിത്രത്തിന് നൂറടി ബോട്ടിന്റെ സെറ്റ്

മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, തമർ കെവി സംവിധാനം ചെയ്ത ആയിരത്തൊന്ന് നുണകൾ, കമൽ കെ എം സംവിധാനം ചെയ്ത പട, രാരിഷ് ജി സംവിധാനം ചെയ്ത വേട്ടപ്പട്ടികളു ഓട്ടക്കാരും, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ആണ്, ഇന്ദു വി എസ് സംവിധാനം ചെയ്ത 19(1)(എ).

താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ, മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട്, ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയരാജ് ആർ സംവിധാനം ചെയ്ത എ ട്രീ ഫുൾ ഓഫ് പാരറ്റ്‌സ് എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ.

വെസോൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 10 മലയാള ചിത്രങ്ങൾ
നിവിൻ പോളി - റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ; പ്രീമിയർ ഷോ ഇന്ന്

1995-ൽ മാർട്ടിനും ജീൻ-മാർക് തെറൂവാനും ചേർന്നാണ് എഷ്യൻ ചിത്രങ്ങൾക്ക് വേണ്ടിയുള്ള വെസോൾ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in