സിനിമയിൽ എത്തിയിട്ട് 14 വർഷം; സാമന്തയ്ക്ക് അഭിനന്ദനങ്ങളുമായി നയൻതാരയും ആറ്റ്‌ലിയും

സിനിമയിൽ എത്തിയിട്ട് 14 വർഷം; സാമന്തയ്ക്ക് അഭിനന്ദനങ്ങളുമായി നയൻതാരയും ആറ്റ്‌ലിയും

2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'യേ മായ ചേസാവേ' എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയിൽ എത്തിയത്
Updated on
1 min read

സിനിമയിൽ എത്തിയതിന്റെ പതിനാലാം വർഷം ആഘോഷിക്കുന്ന നടി സാമന്തയ്ക്ക് ആശംസകളുമായി സംവിധായകൻ ആറ്റ്‌ലിയും നടിയും നിർമാതാവുമായ നയൻതാരയും. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'യേ മായ ചേസാവേ' എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയിൽ എത്തിയത്. തമിഴിൽ ഒരുക്കിയ വിണ്ണെയ് താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് വേർഷനായിരുന്നു ഇത്. തമിഴ് വേർഷനിൽ അതിഥി താരമായും സാമന്ത എത്തിയിരുന്നു.

'14 വർഷത്തെ പ്രചോദനത്തിന് സാമന്ത റൂത്ത് പ്രഭുവിന് അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു ആറ്റ്‌ലി സാമന്തയ്ക്ക് ആശംസകൾ നേർന്നത്. '14 വർഷമായ സാമിന് അഭിനന്ദനങ്ങൾ. നിങ്ങൾക്ക് കൂടുതൽ ശക്തി നേരുന്നു' എന്നായിരുന്നു നയൻതാര ഇൻസ്റ്റയിൽ പങ്കുവെച്ച സ്റ്റോറിയിൽ പറഞ്ഞത്.

സിനിമയിൽ എത്തിയിട്ട് 14 വർഷം; സാമന്തയ്ക്ക് അഭിനന്ദനങ്ങളുമായി നയൻതാരയും ആറ്റ്‌ലിയും
'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്

ആശംസ അറിയിച്ച ഇരുവർക്കും സാമന്ത നന്ദിയറിയിക്കുകയും ചെയ്തു. 14 വർഷത്തിനിടെ അമ്പതോളം ചിത്രങ്ങളിലാണ് സാമന്ത അഭിനയിച്ചത്. നാൻ ഇ, നീ താനെ എൻ പൊൻവസന്തം, മനം, കത്തി, സൺ ഓഫ് സത്യമൂർത്തി, പത്ത് എണ്ണതുക്കുള്ളെ, തങ്കമഗൻ, തെറി, 24, ജനത ഗാരേജ്, മെർസൽ, മഹാനടി, സൂപ്പർ ഡീലക്‌സ്, ജാനു തുടങ്ങിയവയാണ് സാമന്തയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

അതേസമയം 2022 ൽ ഗുരുതര രോഗമായ മയോസിറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതോടെ സിനിമയിൽ നിന്ന് താൽക്കാലികമായി സാമന്ത ഇടവേള എടുത്തിരുന്നു.

സിനിമയിൽ എത്തിയിട്ട് 14 വർഷം; സാമന്തയ്ക്ക് അഭിനന്ദനങ്ങളുമായി നയൻതാരയും ആറ്റ്‌ലിയും
വീണ്ടും ആരാധകനെ അപമാനിച്ച് ശിവകുമാർ; അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് സൂര്യയോടും കാർത്തിയോടും സോഷ്യല്‍ മീഡിയ

നടൻ വരുൺ ധവാനൊപ്പം പ്രധാനവേഷത്തിൽ എത്തുന്ന സിറ്റാഡലിന്റെ ഇന്ത്യൻ ചാപ്റ്ററിലാണ് സാമന്ത അഭിനയിച്ചത്. രാജ് & ഡികെ സംവിധാനം ചെയ്യുന്ന ഈ സീരിസ് പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിൽ എത്തിയ സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനാണ്.

ആരോഗ്യത്തെ കേന്ദ്രീകരിച്ച് ടേക്ക് 20 എന്ന പേരിൽ പുതിയ പോഡ്കാസ്റ്റ് സീരിസും സാമന്ത ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in