കെ പോപ്പിന്റെ ഭാഗമായി മലയാളി പെണ്‍കുട്ടി ഗൗതമി

കെ പോപ്പിന്റെ ഭാഗമായി മലയാളി പെണ്‍കുട്ടി ഗൗതമി

ഒഡിഷയില്‍ നിന്നുള്ള ശ്രിയ ലെങ്കയ്ക്ക് പിന്നാലെ കെ പോപ്പ് ലോകത്തെ ഇന്ത്യന്‍ സാന്നിധ്യമായി ആര്യ എന്ന ഗൗതമി
Updated on
1 min read

ലോകമെമ്പാടും ആരാധകരുള്ള കെ പോപ്പിന്റ ഭാഗമായി ഒരു മലയാളി പെണ്‍കുട്ടി. ഇന്നലെയാണ് കെ പോപ്പ് ബാന്‍ഡില്‍ ആര്യ എന്ന ഗൗതമി അരങ്ങേറ്റം കുറിച്ചത്. 44 കെ സ്റ്റേജ് യെസ് ഓര്‍ നോ ഇവന്റിലൂടെയാണ് ആര്യയുടെ കെ-പോപ്പ് ലോകത്തേക്കുള്ള ചുവടു വയ്പ്.

ബ്ലാക്ക് സ്വാനിലെ ശ്രിയ ലെങ്കയ്ക്ക് ശേഷം കെ പോപ്പിലെത്തുന്ന ഇന്ത്യന്‍ വംശജയാണ് ഇരുപതുകാരിയായ ആര്യ. കഴിഞ്ഞ വർഷമാണ് ഒഡിഷ സ്വദേശിയായ ശ്രിയ ലെങ്ക കെ പോപ്പിന്റെ ഭാഗമായത്. മലയാളിയായ ആര്യ കൊറിയന്‍ സംഗീതലോകത്തേക്ക് എത്തും മുന്‍പ് മലയാളം സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. മാധവ് രാംദാസിന്റെ സംവിധാനത്തില്‍ തമിഴ് താരം പാര്‍ഥിപന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ബാലതാരമായിരുന്നു ഗൗതമി. 2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാർഥിപന്റെ മകളുടെ വേഷത്തിലാണ് ഗൗതമി എത്തിയത്.

ദക്ഷിണ കൊറിയൻ റെക്കോർഡ് ഏജൻസിയായ ജിബികെ എന്റർടയ്ൻമെന്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമായ യൂണിവേഴ്‌സിൽ അമി എന്ന പേരിൽ ട്രെയിനിയാണ് ഗൗതമിയുടെ തുടക്കം. 2022 നവംബറിൽ, ആര്യ എന്ന പേര് സ്വീകരിച്ച് ജിബികെയുടെ വരാനിരിക്കുന്ന ഗേൾ ഗ്രൂപ്പായ എംഇപി -സി യിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുകയായിരുന്നു ഗൗതമി. എന്നാൽ 2023-ന്റെ തുടക്കത്തിൽ, എക്സ്:ഇൻ ഗ്രൂപ്പിലെ അഞ്ചാമത്തെയും അവസാനത്തെയും അംഗമായി മാറുകയായിരുന്നു താരം.

റോവ, ചി.യു, ഇ.ഷ, നോവ, അരിയ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് എക്സ്:ഇൻ. 2023 ഏപ്രിൽ 11ന് ആദ്യ സിംഗിളായ കീപ്പിങ് ദി ഫയറിലൂടെയാണ് ഗ്രൂപ്പിന്റെ അരങ്ങേറ്റം.

logo
The Fourth
www.thefourthnews.in