150 കോടി തിളക്കത്തിൽ മലയാള സിനിമ; റെക്കോഡുകൾ തകർത്ത് ജൂഡ് ആന്തണി ചിത്രം 2018
മലയാള സിനിമയ്ക്ക് അഭിമാനമായി തിയേറ്ററില്‍ വിജയകുതിപ്പ് തുടരുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. തിയേറ്റര്‍ കളക്ഷൻ മാത്രം ഇതുവരെ 150 കോടി കടന്നു. ഇതോടെ ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും 2018 സ്വന്തമാക്കി
ഇതുവരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനും ലൂസിഫറുമാണ്. ഇതോടെ ഇരു ചിത്രങ്ങളുടേയും റെക്കോര്‍ഡാണ് 2018 തകര്‍ത്തിരിക്കുന്നത്.
കേരളത്തെ ഒന്നാകെ പിടിച്ച് കുലുക്കുകയും അതേസമയം ഒരുമിപ്പിക്കുകയും ചെയ്ത 2018ലെ പ്രളയ കഥപറയുന്ന ചിത്രം മലയാളികളെ മാത്രമല്ല, ഇതര ഭാഷക്കാരെയുംത്രില്ലടിപ്പിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ തിയേറ്ററില്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയത് 1 കോടി രൂപയിലധികമാണ്.
തെലുങ്ക് താരങ്ങളായ വിജയ ദേവരകൊണ്ടയും നാഗചൈതന്യയും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും സിനിമ കാണണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെടുകയും ചെയ്തു.
2018 നാലാം വാരവും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും സിനിമയുടെ നിർമ്മാതാക്കൾ ഡിജിറ്റൽ അവകാശം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് വലിയ തുകയ്ക്ക് വിറ്റെന്നും ചിത്രം ജൂണിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.