ഏഴ് ദിവസം, 50 കോടി; മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷനിലേക്ക് കുതിച്ച് 2018

ഏഴ് ദിവസം, 50 കോടി; മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷനിലേക്ക് കുതിച്ച് 2018

രണ്ടാഴ്ചയ്ക്കുള്ളിൽ 100 കോടിയിലെത്തുന്നുമെന്നാണ് വിലയിരുത്തൽ
Updated on
1 min read

പുലിമുരുകനേയും ലൂസിഫറിനേയും പിന്നിലാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റാകാൻ ജൂഡ് ആന്തണി ചിത്രം 2018. തീയേറ്ററിൽ എഴ് ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. കേരളത്തിൽ നിന്ന് മാത്രം 25 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ

ഓസ്ട്രേലിയ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ചിത്രത്തിന് വിദേശത്ത് നിന്നും ഇതുവരെ ലഭിച്ചത് 28.15 കോടി രൂപയാണ്. തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കൂടി ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചതോടെ അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ചിത്രം 100 കോടി കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ശനി, ഞായർ ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പ്രേക്ഷകരിൽ നിന്നുള്ള അനുകൂല പ്രതികരണം തുടർന്നാൽ പുലിമുരുകനെ പോലും മറികടന്ന് 2018 ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമാകുമെന്ന വിലയിരുത്തലും ഉണ്ട്.

ഇടവേളയ്ക്ക് ശേഷം തീയേറ്ററുകൾ വീണ്ടും സജീവമായതിന്റെ സന്തോഷത്തിലാണ് തീയേറ്ററുടമകളും മലയാള സിനിമാ ലോകവും. ചിത്രത്തെ അരാഷ്ട്രീയവത്കരിച്ചെന്ന ആരോപണങ്ങളും, ജൂഡ് - പെപ്പ വിവാദവും, ബാധിക്കാത്തതും 2018 ന് ആശ്വാസമാകുന്നുണ്ട്

logo
The Fourth
www.thefourthnews.in