ലോകസിനിമ തലസ്ഥാനനഗരിയിലേക്ക്; 
രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍

ലോകസിനിമ തലസ്ഥാനനഗരിയിലേക്ക്; രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍

എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങള്‍
Updated on
1 min read

മഹാമാരിക്കാലം പിന്നിട്ട് വീണ്ടുമൊരു ഡിസംബര്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഒരുങ്ങുന്നു. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 9ന് തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് . പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് മേളയില്‍ പ്രവേശനം അനുവദിക്കുന്നത് .

ലോക സിനിമയില്‍ നിശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളും യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. സെര്‍ബിയയില്‍ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. നവംബർ 10ന് മേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുര്‍ണോ, എമിര്‍ കുസ്റ്റുറിക്ക , ബെല്ലതാര്‍ , അലഹാന്ദ്രോ ഹോഡറോവ്‌സ്‌കി, പോള്‍ ഷ്രേയ്ഡര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക പാക്കേജുകള്‍, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകസിനിമ തലസ്ഥാനനഗരിയിലേക്ക്; 
രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍
iffk 2022 : അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങൾ പ്രഖ്യാപിച്ചു

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ സെര്‍ബിയന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ്, മലയാളി സംവിധായകന്‍ ഭരതന്‍, ടി പി രാജീവന്‍ തുടങ്ങിയവര്‍ക്ക് മേളയില്‍ ആദരമര്‍പ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്സു , ബഹ്‌മാന്‍ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി, കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. സിനിമാക്കാഴ്ചകള്‍ക്കൊപ്പം സംഗീത നിശകള്‍ക്കും വേദിയൊരുക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 16ന് സമാപിക്കും.

logo
The Fourth
www.thefourthnews.in