ഗ്രാമി വേദിയിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസെയും ലിസോയും ; തിളങ്ങി 
ടെയ്‌ലര്‍ സ്വിഫ്റ്റ്

ഗ്രാമി വേദിയിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസെയും ലിസോയും ; തിളങ്ങി ടെയ്‌ലര്‍ സ്വിഫ്റ്റ്

ബംഗളൂരു സ്വദേശിയായ സംഗീത സംവിധായകൻ റിക്കി കേജിനും പുരസ്കാരം
Updated on
2 min read

65-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ച് അമേരിക്കൻ പാട്ടുകാരി ബിയോൺസെ. റിഥം ആന്റ് ബ്ലൂസ് , മികച്ച നൃത്തം, ഇലക്ട്രോണിക് ആൽബം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം ലഭിച്ചതോടെ ഗ്രാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന ഗായികയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ . 32 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോൺസെ ഇതുവരെ നേടിയിട്ടുള്ളത്

മികച്ച മ്യൂസിക് വീഡിയോ വിഭാഗത്തില്‍ സ്വിഫ്റ്റിന്റെ 'ഓള്‍ ടു വെല്‍: ദ ഷോര്‍ട്ട് ഫിലിമിനാണ് പുരസ്കാരം . ഇത് രണ്ടാം തവണയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഗ്രാമി വേദിയിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസെയും ലിസോയും ; തിളങ്ങി 
ടെയ്‌ലര്‍ സ്വിഫ്റ്റ്
ഗ്രാമി വേദിയിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസെയും ലിസോയും ; തിളങ്ങി ടെയ്‌ലര്‍ സ്വിഫ്റ്റ്

മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ഈസ് ഓണ്‍ മി എന്ന ഗാനത്തിലൂടെ ബ്രിട്ടീഷ് പോപ് താരം അഡേലെ സ്വന്തമാക്കി. മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം 'മിസ്റ്റര്‍ മൊറാലെ ആന്‍ഡ് ദ ബിഗ് സ്റ്റെപ്പേഴ്‌സി'ലൂടെ അമേരിക്കന്‍ റാപ്പറും സംഗീത രചയിതാവുമായ കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് പോപ് ഗായകന്‍ ഹാരി സ്റ്റൈല്‍സ് സ്വന്തമാക്കി. ഹാരി സ്റ്റൈല്‍സിന്റെ രണ്ടാമത്തെ ഗ്രാമി പുരസ്‌കാരമാണിത്.

മികച്ച റെക്കോർഡിനുള്ള പുരസ്‌കാരം അമേരിക്കൻ  പോപ് ഗായിക  ലിസോയ്ക്ക് എബൗട്ട് ഡാം ടൈം' എന്ന ചിത്രത്തിനാണ് പുരസ്കാരം . ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ലിസോ

മറ്റ് പുരസ്കാരങ്ങൾ ഇവയാണ്

1. ബെസ്റ്റ് കണ്ട്രിആല്‍ബം - വില്ലീ നെല്‍സണിന്റെ 'എ ബ്യൂട്ടിഫുള്‍ ടൈം'

2. മികച്ച പോപ് വോക്കല്‍ ആല്‍ബം - ബ്രിട്ടീഷ് പോപ് ഗായകന്‍ ഹാരി സ്റ്റൈല്‍സ്

3. മികച്ച കണ്ട്രി സോംഗ്- മാറ്റ് റോജേഴ്, ബെന്‍ സ്‌റ്റെന്നിസ് ഒരുക്കിയ 'ടില്‍ യൂ കാണ്ട്'

4. മികച്ച കണ്ട്രി സോളോ പെര്‍ഫോമന്‍സ്- വില്ലി നെല്‍സണിന്റെ 'ലൈവ് ഫോര്‍എവര്‍'

5. മികച്ച കണ്ട്രി ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് - കാര്‍ലി പിയേഴ്‌സ്, ആഷ്‌ലി മക്‌ബ്രൈഡ് ഗാനം 'നെവര്‍ വാണ്ടഡ് ടു ബി ദാറ്റ് ഗേള്‍'

5. മികച്ച റോക്ക് പെര്‍ഫോര്‍മന്‍സ്- ''ബ്രോക്കന്‍ ഹോഴ്‌സസി'ന് ബ്രാണ്ടി കാര്‍ലൈന്‍

6. മികച്ച റോക്ക് സോംഗ് - 'ബ്രോക്കന്‍ ഹോഴ്‌സ്' ഒരുക്കിയ ബ്രാണ്ടി കാര്‍ലൈന്‍, ഫില്‍ ഹാന്‍സെറോത്ത്, ടിം ഹാന്‍സെറോത്ത്

7. മികച്ച റാപ്പ് ഗാനം - 'ദി ഹാര്‍ട്ട് ഭാഗം 5,' ജേക്ക് കോസിച്ച്, ജോണി കോസിച്ച്, കെന്‍ഡ്രിക് ലാമര്‍, മാറ്റ് ഷാഫര്‍ (ലാമര്‍ അവതരിപ്പിച്ചത്)

8. മികച്ച റാപ്പ് പെര്‍ഫോര്‍മെന്‍സ് - ദ ഹേര്‍ട്ട് പാര്‍ട്ട് 5, കെന്‍ഡ്രിക്ക് ലാമര്‍

9. മികച്ച നൃത്തം/ ഇലക്രോണിക്ക റെക്കോര്‍ഡിംഗ് - ബ്രേക്ക് മൈ സോള്‍, ബിയോണ്‍സ്

10.ബെസ്റ്റ് സംഗീത വീഡിയോ -'ഓള്‍ ടൂ വെല്‍: ദി ഷോര്‍ട്ട് ഫിലിം,' ടെയ്ലര്‍ സ്വിഫ്റ്റ്

11. മികച്ച മ്യൂസിക്കല്‍ തിയറ്റര്‍ ആല്‍ബം - ഇന്‍ ടു ദ വുഡ്‌സ്

ഹാസ്യ നടനായ ട്രെവര്‍ നോഹയായിരുന്നു തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചടങ്ങിന്റെ അവതാരകൻ .പ്യൂര്‍ട്ടോ റിക്കന്‍ റാപ്പറും ഗായകനുമായ ബാഡ് ബണ്ണിയുടെ ഗാനത്തോടെയാണ് ഗ്രാമി പുരസ്‌കാര ചടങ്ങിന് തുടക്കം കുറിച്ചത്.

സംഗീത ലോകത്തെ ഓസ്‌കാര്‍ എന്നാണ് പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും വലിയ ഗ്രാമി പുരസ്‌കാരം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീത സദസ്സുകളില്‍ ഒന്ന് കൂടിയാണ് ഗ്രാമി. 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള പാട്ടുകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in