68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം
68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം

സൂരറൈ പോട്ര് മികച്ച ചിത്രം; അജയ് ദേവ്ഗണും സൂര്യയും നടന്മാര്‍; പ്രധാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളവും തമിഴും

മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നാം തവണയും നേടി അജയ് ദേവ്ഗൺ
Updated on
1 min read

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി മലയാളവും തമിഴും. മികച്ച സിനിമ, നടന്‍, നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയ തമിഴ് ചിത്രം സൂരറൈ പോട്രാണ് ഇത്തവണ ഏറ്റവും നേട്ടം കൊയ്തത്. സൂര്യയും അജയ്‌ദേവഗണും മികച്ച നടന്മാരായപ്പോള്‍ അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. അജയ് ദേവ്ഗണിന്റെ മൂന്നാമത്തെ ദേശീയ പുരസ്‌കാരമാണിത്.

മികച്ച സംഗീത സംവിധായകന്‍ തമാന്‍ എസ്, അല വൈകുണ്ഠപുരമുലൂ (തെലുങ്ക്)

മികച്ച സംഗീത സംവിധാനം (പശ്ചാത്തലം) ജി വി പ്രകാശ് കുമാര്‍ സൂരറൈ പോട്ര്)

മികച്ച പിന്നണി ഗായിക- നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച പിന്നണി ഗായകന്‍- രാഹുല്‍ ദേശ്പാണ്ഡെ, ഞാന്‍ വസന്തറാവു (മറാത്തി)

മികച്ച ഗാനരചയിതാവ് മനോജ് മുൻ‍താഷിര്‍- സൈന(ഹിന്ദി)

ജനപ്രിയ ചിത്രം - തനാജി

നവാഗത സംവിധായകന്‍- മഡോണെ അശ്വിന്‍ (മണ്ടേല)

മികച്ച മലയാള ചിത്രം- തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഡ്ഗെ)

മികച്ച ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (മാലിക്ക്)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- കപ്പേള (അനീസ് നാടോടി)

മികച്ച ആക്ഷന്‍ കൊറിയോഗ്രാഫി- രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പരാമര്‍ശം -കാവ്യ പ്രകാശ് (വാങ്ക്)

മികച്ച വിദ്യഭ്യാസചിത്രം- ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ് (നന്ദന്‍)

മികച്ച ഛായാഗ്രാഹകന്‍- നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ)

മികച്ച ചലച്ചിത്രഗ്രന്ഥം - എംടി; അനുഭവങ്ങളുടെ പുസ്തകം (അനൂപ് രാമകൃഷ്ണന്‍)

മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം

മികച്ച വിവരണം മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍

മികച്ച കുട്ടികളുടെ ചിത്രം സുമി (മറാത്തി)

logo
The Fourth
www.thefourthnews.in