ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഹോം മികച്ച മലയാള സിനിമ, ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഹോം മികച്ച മലയാള സിനിമ, ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

മികച്ച മലയാള ചിത്രം റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം
Updated on
1 min read

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശത്തിന് അര്‍ഹനായി.

മികച്ച പരിസ്ഥിതി സിനിമയായി ഗോകുലം മൂവീസ് നിർമ്മിച്ച 'മൂന്നാം വളവ്' തിരഞ്ഞെടുക്കപ്പെട്ടു

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച അനിമേഷൻ ചിത്രത്തിലുള്ള പുരസ്കാരവും മലയാളത്തിന് ലഭിച്ചു. അദിതി കൃഷ്ണ ദാസിന്റെ 'കണ്ടിട്ടുണ്ട്' ആണ് പുരസ്കാരം നേടിയത്. മികച്ച പരിസ്ഥിതി സിനിമയായി ഗോകുലം മൂവീസ് നിർമ്മിച്ച 'മൂന്നാം വളവ്' തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിന് മലയാളത്തില്‍ നിന്നുള്ള നായാട്ട് അര്‍ഹനായി

മികച്ച പുതുമുഖ സംവിധായനുള്ള പുരസ്കാരം മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിന് മലയാളത്തില്‍ നിന്നുള്ള നായാട്ട് അര്‍ഹനായി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്തു ചിത്രത്തിന്റെ രചന ഷാഹി കബീറാണ് നിര്‍വഹിച്ചിച്ചത്.

കഴിഞ്ഞ വർഷം മികച്ച സംവിധായകൻ ഉൾപ്പടെ എട്ട് അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. 'അയ്യപ്പനും കോശിയും' എന്ന സിനിമക്ക് അന്തരിച്ച സംവിധായകൻ സച്ചിക്കായിരുന്നു മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് അപർണ ബാലമുരളിക്കായിരുന്നു. തമിഴ് ചിത്രം സൂരറൈ പോട്രിയിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോൻ ഏറുവാങ്ങി. 'ഉറി' എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലാണ് കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്കാരം നേടിയത്.

logo
The Fourth
www.thefourthnews.in