അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഏകതാര കലക്ടീവ്

അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഏകതാര കലക്ടീവ്

ജാതി-വർഗ അടിസ്ഥാന അസമത്വങ്ങളും അനീതിയുമാണ് ഏകതാര കലക്ടീവ് സിനിമകളുടെ പ്രമേയം
Updated on
1 min read

പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അവകാശം നിഷേധിക്കപ്പെട്ടവരുടെയും സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമകൾ നിർമ്മിക്കുന്ന ചലച്ചിത്ര കൂട്ടായ്മയാണ് ഏകതാര കലക്ടീവ്. മധ്യപ്രദേശിലെ ഭോപ്പാലാണ് ആസ്ഥാനം. വിവിധ മേഖലകളിൽ ജോലി നോക്കുന്നവർ സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നതാണ് ഏകതാര കളക്ടീവിനെ വ്യത്യസ്തമാക്കുന്നത്. നിലവിൽ കൂടുതലും സ്ത്രീകളാണ് കളക്ടീവിലെ അംഗങ്ങൾ, അങ്ങനെ വേണമെന്ന് നിർബന്ധമില്ലെങ്കിൽ കൂടി.

ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചായിരുന്നു തുടക്കം. ചലച്ചിത്രപ്രവർത്തകരും കളക്ടീവിന്റെ ഭാഗമായതോടെ കഥ , തിരക്കഥ, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലേക്കും പ്രവർത്തനം വ്യാപിച്ചു. 2011 ൽ പുറത്തിറങ്ങിയ ചന്ദാ കെ ജൂട്ടാണ് കളക്ടീവിന്റെ ആദ്യ ചിത്രം

ഇവരുടെ രണ്ടാമത്തെ ചിത്രമാണ് ഇതിനോടകം രാജ്യാന്തര ശ്രദ്ധനേടിയ ഏക് ജഗഹ് അപ്നി എന്ന എ പ്ലെയ്സ് ഓഫ് അവർ ഓൺ .

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ലൈല, റോഷ്നി എന്നിവരുടെ കഥ പറയുന്ന ചിത്രമാണ് 'എ പ്ലെയ്സ് ഓഫ് അവർ ഓൺ'. ലൈലയെയും, റോഷ്നിയെയും അവരുടെ താമസ സ്ഥലത്തു നിന്നും പെട്ടെന്നൊരു ദിവസം ഉടമ പുറത്താക്കുന്നു . പുതിയൊരു വീട് അന്വേഷിക്കുന്നതിനിടയിൽ അവർ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിവേചനങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം .

സിനിമാ നിർമ്മാണത്തിനൊപ്പം മ്യൂസിക് വീഡിയോകൾ നിർമ്മിക്കുകയും മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യുകയും ഏകതാര കലക്ടീവ് ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in