വിവാദം അവസാനിക്കാതെ
ഫർഹാന; നടി ഐശ്വര്യ രാജേഷിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്

വിവാദം അവസാനിക്കാതെ ഫർഹാന; നടി ഐശ്വര്യ രാജേഷിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്

നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
Updated on
1 min read

ഐശ്വര്യ രാജേഷ് നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഫർഹാന എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഐശ്വര്യയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രം മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് ആരോപണം

റിലീസിന് മുൻപ് തന്നെ വിവാദത്തിലായ ഫർഹാന, ചെന്നൈയിൽ ഫോൺ സെക്സ് ചാറ്റ് സേവനം നൽകുന്ന ഒരു കോൾ സെന്ററിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഇതിവൃത്തം മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുന്നതാണെന്നും റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു.

എന്നാൽ സിനിമ ചെന്നൈയിലെ കോൾ സെൻ്ററിൽ ജോലി ചെയ്യുന്ന ഒരു മുസ്ലീം സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും മതവികാരം വൃണപ്പെടുത്തുന്നതല്ലെന്നും സംവിധായകൻ നെല്‍സൺ വിശദീകരിച്ചു.

മതവികാരങ്ങള്‍ക്കോ, വിശ്വാസങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുൻപ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്സും ചൂണ്ടിക്കാട്ടി

വിവാദങ്ങൾക്കൊടുവിൽ സിനിമ മെയ് 12 ന് തീയേറ്ററുകളിലെത്തി. എന്നാൽ റിലീസിന് ശേഷവും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യയ്ക്ക് പോലീസ് സംരക്ഷണം നല്‍കിയത്

logo
The Fourth
www.thefourthnews.in