'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ

'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ

താൻ അഭിനയിച്ച സീൻ നല്ലതായിരുന്നുവെന്നും അതുകൊണ്ട് സിനിമ നല്ലതായിരിക്കുമെന്നാണ് കരുതിയതെന്നും ആദില്‍ വ്യക്തമാക്കി.
Updated on
1 min read

സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ കാരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ് ഷാഹിദ് കപൂര്‍ നായകനായി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത കബീര്‍ സിങ്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നെങ്കിലും കബീര്‍ സിങ്ങില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആദില്‍ ഹുസൈന്‍. തന്റെ കരിയറില്‍ ഒരു സിനിമയുടെ ഭാഗമായതിനാല്‍ കുറ്റബോധം തോന്നുന്ന ഏക സിനിമയാണ് ഇതെന്നും ആദില്‍ ഹുസൈന്‍ വ്യക്തമാക്കി.

തിരക്കഥ വായിക്കാതെയാണ് ആദ്യം സിനിമ ചെയ്യാന്‍ സമ്മതിച്ചതെന്നും യൂട്യൂബ് ചാനലായ എപി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കബീര്‍ സിങ്ങിന് ആധാരമായ തെലുങ്കിലെ അര്‍ജുന്‍ റെഡ്ഡി താന്‍ കണ്ടിരുന്നില്ല. തിരക്കഥ വായിക്കാതെ ചെയ്ത ഒരേയൊരു സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസായ ശേഷം തീയേറ്ററില്‍ സിനിമ കാണാനിറങ്ങിയ താന്‍ രണ്ട് മിനുറ്റിനുള്ളില്‍ ഇറങ്ങിയെന്നും ആദില്‍ പറയുന്നു.

'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ
'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

''കബീര്‍ സിങ്ങ് പുരുഷാധിപത്യ സിനിമയാണ്. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ചെറുതായി തോന്നുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ സിനിമയെടുക്കാന്‍ അവകാശമുണ്ട്. അതിനര്‍ഥം എനിക്ക് അതിനോട് യോജിപ്പുണ്ടെന്നല്ല. ഇത്തരത്തിലുള്ള സിനിമ സമൂഹത്തിന് ഗുണമില്ലാത്ത കാര്യങ്ങളെയാണ് ആഘോഷിക്കുന്നത്. ഇത് പുരുഷാധിപത്യത്തെ നിയമവിധേയമാക്കുന്നു. ആര്‍ക്കെതിരെയുമുള്ള അക്രമങ്ങളെ ഇത് നിയമവിധേയമാക്കുന്നു. അക്രമത്തെ സിനിമ ആഘോഷമാക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു'', അദ്ദേഹം പറഞ്ഞു.

സമയപരിമിതി കാരണം കബീര്‍ സിങ്ങിന്റെ അവസരം ആദ്യം നിഷേധിച്ചതാണെന്നും തന്റെ സീനുകള്‍ അയച്ചു തന്നപ്പോള്‍ മുഴുവന്‍ തിരക്കഥ ചോദിക്കുകയും അര്‍ജുന്‍ റെഡ്ഡി അയച്ചുതരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് കാണാനുള്ള സമയം ലഭിച്ചില്ല. തന്നെ സിനിമയിലെടുക്കാതിരിക്കാനായി വലിയൊരു തുക പ്രതിഫലം ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ
തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

''അവരോട് ഒരുപാട് പണം ചോദിക്കാന്‍ ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുകയുമായിരുന്നു. ഞാന്‍ ചെയ്ത സീന്‍ നല്ലതായിരുന്നു. അതുകൊണ്ട് തന്നെ സിനിമ മുഴുവന്‍ നല്ലതായിരിക്കുമെന്ന് കരുതി. എന്നാല്‍ സിനിമ കാണാന്‍ പോയപ്പോള്‍ എന്താണ് ഞാന്‍ ചെയ്തതെന്ന് ചിന്തിച്ചു പോയി. എനിക്ക് ലജ്ജ തോന്നി'', ആദില്‍ ഹുസൈന്‍ പറയുന്നു. ഷാഹിദ് കപൂര്‍ പഠിച്ച കോളേജിലെ പ്രൊഫസറായായിരുന്നു ആദില്‍ കബീർ സിങ്ങില്‍ അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in