പ്രീ ബുക്കിങ്ങിൽ കുതിച്ച് ആടുജീവിതം; മൂന്ന് ദിവസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം

പ്രീ ബുക്കിങ്ങിൽ കുതിച്ച് ആടുജീവിതം; മൂന്ന് ദിവസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം

മലൈക്കോട്ടെ വാലിബന്‍, കിംഗ് ഓഫ് കൊത്ത, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകളാണ് ആടുജീവിതം തിരുത്തികുറിച്ചത്
Updated on
1 min read

പരീക്ഷ ചൂടിനിടയിലും റെക്കോഡുകള്‍ തീര്‍ത്ത് മലയാളത്തിന്റെ സ്വന്തം 'ആടുജീവിതം'. റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ റെക്കോഡ് ബുക്കിംഗ് ആണ് ചിത്രത്തിന്. മുന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിംഗ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ ഇതിനോടകം വിറ്റുപോയത്. മലൈക്കോട്ടെ വാലിബന്‍, കിംഗ് ഓഫ് കൊത്ത, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകളാണ് ആടുജീവിതം തിരുത്തികുറിച്ചത്. ദളപതി വിജയ് നായകനായ ലിയോ മാത്രമാണ് നിലവില്‍ ആടുജീവിതത്തിന് പ്രീ സെയില്‍ കളക്ഷനില്‍ മുന്നിലുള്ളത്.

ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റു പോയ ടിക്കറ്റുകളും ആടുജീവിതത്തിന്റെയാണ്. നേരത്തെ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച് ആദ്യദിവസംതന്നെ റെക്കോര്‍്ഡ് ബുക്കിംഗ് ആയിരുന്നു ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിലൂടെ ഉണ്ടായത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഇന്‍ട്രസ്റ്റ് ക്ലിക്ക് ലഭിച്ചതും ആടുജീവിതത്തിനായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് 28നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

പ്രീ ബുക്കിങ്ങിൽ കുതിച്ച് ആടുജീവിതം; മൂന്ന് ദിവസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം
ഔദ്യോഗികമായി ഇനി സംവിധായകൻ; ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം സ്വീകരിച്ച് മോഹൻലാൽ

മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in