ദൈർഘ്യം കുറഞ്ഞു; ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ

ദൈർഘ്യം കുറഞ്ഞു; ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ

വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവും സമര്‍പ്പിച്ചെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം അടുത്തിടെ പറഞ്ഞിരുന്നു
Updated on
1 min read

ഗ്രാമി പുരസ്കാരത്തിനായി അയച്ച ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് അയോഗ്യമാക്കപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സംഗീതസംവിധായകൻ എ ആർ റഹ്മാൻ. ഗ്രാമി, ഓസ്കർ പോലുളള പുരസ്കാര നിർണയത്തിന് ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതൊക്കെ പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിന് അർഹത നേടാനാകൂയെന്നും റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

നിശ്ചിത ദൈർഘ്യമുണ്ടാവണമെന്നത് ഗ്രാമി മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ ആടുജീവിതത്തിലെ ട്രാക്ക് ​ഗ്രാമി പരി​ഗണിക്കുന്ന ദൈർഘ്യമില്ലായിരുന്നു. ഇതാണ് അയോഗ്യമാക്കപ്പെടാൻ കാരണമെന്ന് റഹ്മാൻ പറഞ്ഞു.

ദൈർഘ്യം കുറഞ്ഞു; ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ
ഇനി വൈകില്ല; ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന 'ത്രയം' നീണ്ട കാത്തിരിപ്പിനൊടുവിൽ തീയറ്ററുകളിലേക്ക്

‘'ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സംഗീതത്തിന് അവർ നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നു. ആ ഒറ്റക്കാരണത്താൽ ട്രാക്ക് മത്സര ഇനമായി പരി​ഗണിക്കാനാവില്ലെന്ന് അവർ അറിയിച്ചു,'' റഹ്മാൻ പറഞ്ഞു.

ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയാവുകയെന്നത് ശ്രമകരമാണ്. മുൻ വർഷങ്ങളിൽ പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ ഓസ്കറിനും ഗ്രാമിക്കും വേണ്ടി അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ചില പ്രതികൂല കാര്യങ്ങളുണ്ടായതോടെ ആ തീരുമാനത്തിൽനിന്നു പിന്മാറേണ്ടി വന്നു. എല്ലാ സാഹചര്യവും അനുകൂലമാകുമ്പോൾ മാത്രമേ ഇത്തരം പുരസ്കാരങ്ങൾ നമ്മെ തേടി എത്തൂ,'' റഹ്മാൻ പറഞ്ഞു.

ദൈർഘ്യം കുറഞ്ഞു; ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ
ചുരികത്തലപ്പുകൊണ്ട് പകരം വീട്ടാൻ മമ്മൂട്ടിയുടെ ചന്തു വീണ്ടും; 'ഒരു വടക്കൻ വീരഗാഥ' 4കെ പതിപ്പ് ഉടൻ തീയേറ്ററുകളിൽ

ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ചെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം അടുത്തിടെ പറഞ്ഞിരുന്നു. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ചത്.

logo
The Fourth
www.thefourthnews.in