പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍

പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍

തന്റെ ജോലി സിനിമ ചെയ്യൽ ആണ്, സിനിമ നല്ലതാണോയെന്ന് സിനിമ തെളിയിക്കും
Updated on
2 min read

സിനിമ പ്രൊമോഷനുകളിൽ വിശ്വാസമില്ലെന്ന് ഫഹദ് ഫാസിൽ. തന്റെ ജോലി സിനിമ ചെയ്യൽ ആണ്, സിനിമ നല്ലതാണോയെന്ന് സിനിമ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഫഹദ്. ആവേശം സിനിമ ജിത്തുവും ഫഹദും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രമാണ്. അതിനൊരു ഇൻട്രോ നൽകാൻ വേണ്ടിയാണ് ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും ഫഹദ് പറഞ്ഞു.

രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിൻ്റെ പുതിയ ചിത്രം ആവേശം ഏപ്രിൽ 11 നാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍
സിനിമക്കാരുടെ സ്വന്തം ബാലേട്ടന്‍; വിടവാങ്ങിയത് മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മാതാവ്

താൻ ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് ഫഹദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.“ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. മലയാളവും എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്.” കൊച്ചിയിൽ നടന്ന പ്രീ-റിലീസ് പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തവണ വ്യത്യസ്തമായ വേഷം ചെയ്തതെന്ന ചോദ്യത്തിന്, തന്നെ തേടി വരുന്ന വേഷങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് ഫഹദ് മറുപടി പറഞ്ഞു.“എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ എന്റര്‍ടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്‌ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്” അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാര്‍ക്കൊപ്പം അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് ഫഹദ് പറഞ്ഞു. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു തനിക്ക് വ്യക്തമായ ധാരണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഥാപാത്രത്തിന്റെ മീശയും ഡിഎൻ ഹെയർസ്റ്റൈലും പിന്നീടാണ് ഉറപ്പിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. ആവേശത്തില്‍ 'ഫഫ' എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തില്‍ ഈ ടൈറ്റില്‍ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തോന്നിയതിനാലാണ് 'റീ ഇന്‍ട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍
പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

അല്ലു അർജുൻ്റെ പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഫഹദ് പറഞ്ഞു. സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്‍ കുറവാണെങ്കിലും ജനങ്ങള്‍ ഏറ്റെടുക്കുമെന്നും, സിനിമാപ്രവര്‍ത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം ഫഹദ് പ്രകടിപ്പിച്ചു. രജനികാന്തിൻ്റെ വേട്ടയ്യനിലും, വടിവേലുവിൻ്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തുടര്‍ന്ന് സംവിധായകന്‍ ജിത്തു മാധവന്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഇതൊരു വ്യത്യസ്തമായ ചിത്രമായതിനാലാണ് 'ആവേശം' എന്ന വ്യത്യസ്തമായ പേര് സിനിമയ്ക്ക് ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവേശം ഒരു സ്പിൻ-ഓഫ് ചിത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ് ആവേശം, രോമാഞ്ചം ഇഷ്ടപ്പെടാത്തവര്‍ക്കുപോലും ആവേശം ഇഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. രോമാഞ്ചം ഷൂട്ട്‌ കഴിഞ്ഞ ഉടനെ അന്‍വര്‍ റഷീദിനെ വിളിച്ച് ആവേശത്തിന്റെ തിരക്കഥ പറഞ്ഞെന്നും, അതിഷ്ടപ്പെട്ട അദ്ദേഹം ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായെന്നും ജിത്തു പറഞ്ഞു.

പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍
ഇനി ഇരട്ടി ഇംപാക്ട്; വാക്വിൻ ഫീനിക്‌സിനൊപ്പം ലേഡി ഗാഗ, ജോക്കർ രണ്ടാം ഭാഗം ട്രെയ്‌ലർ പുറത്ത്

രോമാഞ്ചവും ആവേശവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ സംവിധായകൻ, രോമാഞ്ചത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തി.

സൂപ്പര്‍ ഹിറ്റുകളായ രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആവേശത്തെ ഒരു ആവേശകരമായ പ്രോജക്‌റ്റും മികച്ചൊരു എൻ്റർടെയ്‌നറുമാണെന്ന് വിശേഷിപ്പിച്ചു.

logo
The Fourth
www.thefourthnews.in