ഇനി ട്രാക്കിൽ അജിത് 'ഫോർമുല'; സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ച് നടൻ അജിത്

ഇനി ട്രാക്കിൽ അജിത് 'ഫോർമുല'; സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ച് നടൻ അജിത്

ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Updated on
1 min read

സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ച് തമിഴ് നടൻ അജിത് കുമാർ. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാർ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. ദുബായിലെ ഓട്ടോഡ്രോമിൽ ഫെരാരി 488 ഇവിഒ ടെസ്റ്റ് ഡ്രൈവ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്രയാണ് പുതിയ റേസിങ് ടീമിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് സുരേഷ് ചന്ദ്ര പോസ്റ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം പങ്കെടുക്കുന്നത് പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും. ഫാബിയാൻ ഡുഫിയക്സ് ആയിരിക്കും ടീമിന്റെ ഒഫീഷ്യൽ ഡ്രൈവർ.

ഫാബിയാൻ ഡുഫിയക്സ്
ഫാബിയാൻ ഡുഫിയക്സ്

കഴിവുള്ള യുവഡ്രൈവർമാർക്ക് പിന്തുണയും അവസരവും നൽകുക എന്നതാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും സുരേഷ് ചന്ദ്ര വിശദീകരിക്കുന്നു. റേസർ സീറ്റിലേക്ക് അജിത് തിരിച്ചെത്തുന്നു എന്ന് പുതിയ ഫെരാരി 488 ഇവിഒ ഓടിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞ സുരേഷ് ചന്ദ്ര, അവർ പുതുതായി അവതരിപ്പിക്കുന്ന ഹെൽമെറ്റ് പെയിന്റിങ് സ്കീമിനെ കുറിച്ചും പറയുന്നു.

ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന രീതിയിൽ അജിത് പങ്കെടുത്ത മത്സരങ്ങളുടെ വിവരങ്ങളും സുരേഷ് ചന്ദ്ര പങ്കുവയ്ക്കുന്നു. 2010ലെ എംആർഎഫ് റേസിങ് സീരീസിൽപങ്കെടുത്ത അജിത് പിന്നീട്

ഇനി ട്രാക്കിൽ അജിത് 'ഫോർമുല'; സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ച് നടൻ അജിത്
കരൺ ജോഹറിന്റെ വാദം തെറ്റ്, 10000 അല്ല, സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 1560 രൂപ; കണക്കുനിരത്തി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽവരെ പങ്കെടുത്തിട്ടുണ്ട്.

അജിത്തിന്റെ രണ്ട് സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതിൽ ഒന്ന് അധിക് രവിചന്ദ്രന്റെ ഗുഡ് ബാഡ് അഗ്ലിയും മകിഴ് തിരുമേനിയുടെ വിട മുയർക്കിയുമാണ്.

logo
The Fourth
www.thefourthnews.in