'നടനല്ല ! ഗായകൻ അജു വർഗീസ്'; 'ഗുരുവായൂർ അമ്പലനടയിൽ'  കെ ഫോർ കൃഷ്ണ ഗാനം പുറത്ത്

'നടനല്ല ! ഗായകൻ അജു വർഗീസ്'; 'ഗുരുവായൂർ അമ്പലനടയിൽ' കെ ഫോർ കൃഷ്ണ ഗാനം പുറത്ത്

കെ ഫോർ കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്
Updated on
1 min read

നടനായും നിർമാതാവായും തിളങ്ങിയ അജു വർഗീസ് ഇനി ഗായകനും. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ നായകന്മാരാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനുവേണ്ടിയാണ് അജു വർഗീസ് ഗായകനായെത്തുന്നത്.

ചിത്രത്തിൽ തന്റെ തന്നെ കഥാപാത്രത്തിനുവേണ്ടിയാണ് അജുവർഗീസ് പാടിയിരിക്കുന്നത്.കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ അജു ഒരു ട്രോളിലൂടെ പുറത്തുവിട്ടിരുന്നു.

കെ ഫോർ കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം മേയ് 16 ന് തീയേറ്ററുകളിലെത്തും.

'നടനല്ല ! ഗായകൻ അജു വർഗീസ്'; 'ഗുരുവായൂർ അമ്പലനടയിൽ'  കെ ഫോർ കൃഷ്ണ ഗാനം പുറത്ത്
ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് വില്‍പ്പനയുമായി മാര്‍ക്കോ ഹിന്ദി പതിപ്പ്; മലയാള ചിത്രത്തില്‍ ഇത് ആദ്യ സംഭവം

ബേസിലിനും പൃഥ്വിരാജിനും അജുവർഗീസിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ബൈജു തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

'നടനല്ല ! ഗായകൻ അജു വർഗീസ്'; 'ഗുരുവായൂർ അമ്പലനടയിൽ'  കെ ഫോർ കൃഷ്ണ ഗാനം പുറത്ത്
ലാഭവിഹിതം നല്‍കിയില്ലെന്ന് കേസ്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം.തെങ്കാശിപ്പട്ടണ'വും ഗോഡ്ഫാദറും പോലൊരു വലുപ്പമുളള കോമഡി സിനിമയാണ് വിപിൻ ദാസിന്റെ 'ഗുരുവായൂർ അമ്പല നടയിൽ' എന്ന് ബേസിൽ ജോസഫ് നേരത്തെ ദ ഫോർത്തിനോട് പറഞ്ഞിരുന്നു. പാട്ടും ഡാൻസും റൊമാൻസും തമാശയും എല്ലാം ചേർന്ന തീയേറ്ററിൽ ആസ്വദിക്കാനാവുന്ന കൊമേഴ്സ്യൽ ഫെസ്റ്റിവൽ കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നും ബേസിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in