'ബോഡി ഷെയ്മിങ്‌' കുറച്ചാളുകൾ ഉണ്ടാക്കിയ വിഷയമല്ലെ, അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ; ന്യായീകരണവുമായി നടൻ ദിലീപ്

'ബോഡി ഷെയ്മിങ്‌' കുറച്ചാളുകൾ ഉണ്ടാക്കിയ വിഷയമല്ലെ, അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ; ന്യായീകരണവുമായി നടൻ ദിലീപ്

റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ ന്യായീകരണം
Updated on
1 min read

സിനിമകളിൽ ബോഡി ഷെയ്മിങ്‌ തമാശകൾ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് നടൻ ദിലീപ്. ബോഡി ഷെയ്മിങ്‌ പാടില്ലെന്നത് കുറച്ച് ആളുകൾ ഉണ്ടാക്കിയ വിഷയമാണെന്നും അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമല്ലല്ലോയെന്നും ദിലീപ് ചോദിച്ചു. ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം തങ്കമണിയുടെ റിലീസിനോട് അനുബന്ധിച്ച് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ ന്യായീകരണം.

'നമുക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥായായിരിക്കുന്നു, ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് അയ്യോ അത് പറയണ്ട അത് ബോഡി ഷെയ്മിങ്‌ ആവും, അപ്പൊ ഞാൻ ചോദിച്ചു അത് നിയമമാണോ..? നിയമം ഉണ്ടെങ്കിൽ നമ്മൾ അത് പാലിക്കണം. അത് കുറച്ച് ആൾക്കാർ ഉണ്ടാക്കിയേക്കുന്ന വിഷയം അല്ലേ..? അത് അതിന്റെ വഴിക്ക് വിടൂ അത് അവര് പറഞ്ഞോട്ടെ നമുക്ക് എന്താ ? എന്നെ ഒരാൾ കളിയാക്കുന്നതിൽ എനിക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എന്താ കുഴപ്പം..? നമ്മൾ ഒരുപാട് സിനിമകളിൽ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയതാണ്' എന്നായിരുന്നു ദിലീപ് പറഞ്ഞത്.

'ബോഡി ഷെയ്മിങ്‌' കുറച്ചാളുകൾ ഉണ്ടാക്കിയ വിഷയമല്ലെ, അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ; ന്യായീകരണവുമായി നടൻ ദിലീപ്
2000 കോടി രൂപയുടെ മയക്കുമരുന്നു കേസ്; ജാഫർ സാദിഖുമായുള്ളത് സൗഹൃദം മാത്രമെന്ന് അമീർ സുൽത്താൻ, വെട്ടിലായി ഡിഎംകെയും

സിനിമകളിലെ തമാശകളിൽ ഇങ്ങനെ നോക്കിയാൽ അവസാനം സിനിമ വലിയ ഡ്രൈ ആയി മാറുമെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ പരമാർശത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും നടത്തുന്ന പരാമർശങ്ങൾ തമാശകൾ അല്ലെന്നും അത് അധിക്ഷേപങ്ങൾ ആണെന്നും എന്നാണ് താരം മനസിലാക്കുകയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി പേർ ബോഡി ഷെയ്മിങ്‌ കാരണം തങ്ങൾ കടന്നുപോയ ദുരിത അവസ്ഥകളും തുറന്നുപറയുന്നുണ്ട്.

'ബോഡി ഷെയ്മിങ്‌' കുറച്ചാളുകൾ ഉണ്ടാക്കിയ വിഷയമല്ലെ, അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ; ന്യായീകരണവുമായി നടൻ ദിലീപ്
മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായത്; ഗുണ സംവിധായകൻ സംസാരിക്കുന്നു

ബോഡി ഷെയ്മിങ്‌ ഇല്ലാതെയും തമാശ സിനിമകൾ എടുക്കാമെന്ന് സമീപകാലത്ത് ഇറങ്ങിയ നിരവധി സിനിമകൾ മലയാളത്തിന് കാണിച്ച് തന്നിട്ടുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാർച്ച് എട്ടിനാണ് ദിലീപ് നായകനാവുന്ന പുതിയ ചിത്രം തങ്കമണി തീയേറ്ററുകളിൽ എത്തുന്നത്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം 1986 ൽ ഇടുക്കിയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in