മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം; താരസംഘടന ഇടപെടാത്തത് അപലപനീയം, വിമർശനവുമായി ജയൻ ചേർത്തല

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം; താരസംഘടന ഇടപെടാത്തത് അപലപനീയം, വിമർശനവുമായി ജയൻ ചേർത്തല

സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പിയടക്കമുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.
Updated on
1 min read

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ താരസംഘടനയായ അമ്മ ഇടപെടാത്തത് അപലപനീയമാണെന്ന് നടൻ ജയൻ ചേർത്തല. ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാൾ ഉണ്ടാകില്ലെന്നും മമ്മൂട്ടിയെ അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ജയൻ ചേർത്തല പറഞ്ഞു.

തന്റെ പുതിയ ചിത്രമായ മായമ്മയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പിയടക്കമുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം; താരസംഘടന ഇടപെടാത്തത് അപലപനീയം, വിമർശനവുമായി ജയൻ ചേർത്തല
പ്രശ്‌നങ്ങൾ അവസാനിച്ചു?; അച്ഛനും അമ്മയ്ക്കുമൊപ്പം ദളപതി വിജയ്, പുതിയ ചിത്രം വൈറലാവുന്നു

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാൾ ഉണ്ടാകില്ല. അത് മറ്റാരുടെയും അനുഭവം വെച്ചല്ല എന്റെ തന്നെ അനുഭവം വെച്ച് പറയാമെന്നും ജയൻ ചേർത്തല പറഞ്ഞു. താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, താനും അമ്മയിലെ മെമ്പറാണെന്നും ജയൻ പറഞ്ഞു.

എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേർത്തലയിൽ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയിൽ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നതെന്നും ജയൻ ചോദിച്ചു.

ഞാൻ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസൽമാനും. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോയെന്നും ജയൻ ചേർത്തല ചോദിച്ചു. കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളിൽ സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണെന്നും ജയൻ പറഞ്ഞു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജയൻ ചേർത്തല പറഞ്ഞു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം; താരസംഘടന ഇടപെടാത്തത് അപലപനീയം, വിമർശനവുമായി ജയൻ ചേർത്തല
'റിവ്യൂകളില്‍ പോലും പേര് പരാമര്‍ശിക്കാത്ത കാലമുണ്ടായിരുന്നു'; കാനിലെ പുരസ്കാര നിറവിൽ വിശേഷങ്ങളുമായി ഛായ കദം

നേരത്തെ മമ്മൂട്ടി വർഗീയവാദിയാണെന്ന തരത്തിൽ തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു മമ്മൂട്ടിക്കെതിരെ ഒരു കൂട്ടം ആളുകൾ സൈബർ ആക്രമണവുമായി രംഗത്ത് എത്തിയത്.

പുഴുവിന്റെ സംവിധായിക റത്തീനയുടെ ഭർത്താവ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതിന് പിന്നാലെ മമ്മൂട്ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ തുടങ്ങിയവരടക്കമുള്ളവരായിരുന്നു മമ്മൂട്ടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. ഇതിന് പുറമെ ബിജെപി നേതാവ് എ എൻ രാധകൃഷ്ണനടക്കമുള്ളവരും മമ്മൂട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in