ജോജു സംവിധായകനാവുന്ന 'പണി' തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

ജോജു സംവിധായകനാവുന്ന 'പണി' തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

ആൻ ഐ ഫോർ ആൻ ഐ' അഥവാ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്
Updated on
1 min read

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പണി റീലിസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആൻ ഐ ഫോർ ആൻ ഐ' അഥവാ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ ചിത്രത്തിലെ നായികാനായകന്മാരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ജോജു സംവിധായകനാവുന്ന 'പണി' തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ
സെയ്ഫ് അലി ഖാനെതിരെ തീവ്രവാദ സംഘടനയുടെ വീഡിയോ; പങ്കുവെയ്ക്കരുതെന്നു ജമ്മു കശ്മീര്‍ പോലീസ്

മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്

logo
The Fourth
www.thefourthnews.in