നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ മിഥുനെ ഈ വര്‍ഷം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു
Updated on
1 min read

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചതായി മന്ത്രി എക്‌സില്‍ കുറിച്ചു. ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കും.

ഹിന്ദി , ബംഗാളി സിനിമകളില്‍ ഏറെ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് മിഥുന്‍. മുന്‍ രാജ്യസഭാംഗമാണ്. മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ മിഥുനെ ഈ വര്‍ഷം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ റെക്കോര്‍ഡ് ഉടമയാണ്. ഈ റെക്കോര്‍ഡ് ഇപ്പോഴും ബോളിവുഡില്‍ തകര്‍ക്കപ്പെട്ടിട്ടില്ല.

നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
'പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറി'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസെടുത്ത് പ്രത്യേക അന്വേഷണസംഘം

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത മൃഗയ (1976) എന്ന കലാ നാടകത്തിലൂടെയാണ് ചക്രവര്‍ത്തി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. മികച്ച നടനുള്ള ആദ്യ ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇതിലൂടെ നേടാനായി.

1982-ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലൂടെ കൂടുതല്‍ പ്രശസ്തി നേടി. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.

logo
The Fourth
www.thefourthnews.in