തടാകം കയ്യേറിയെന്ന് ആരോപണം, നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഇടിച്ചുനിരത്തി; പ്രതികരിച്ച് നടന്‍

തടാകം കയ്യേറിയെന്ന് ആരോപണം, നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഇടിച്ചുനിരത്തി; പ്രതികരിച്ച് നടന്‍

മദാപൂരിലെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററാണു ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതര്‍ പൊളിച്ചത്
Updated on
1 min read

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഉടമസ്ഥതയില്‍ ഹൈദരാബാദില്‍ സ്ഥിതിചെയ്യുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റി തെലങ്കാന അധികൃതര്‍. മദാപൂരിലെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററാണു ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതര്‍ പൊളിച്ചത്. അനധികൃത നിര്‍മാണം ആരോപിച്ചാണു നടപടി.

തമ്മിടികുണ്ട തടാകക്കരയില്‍ 10 ഏക്കറില്‍ നിലകൊള്ളുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ വര്‍ഷങ്ങളായി അധികൃതരുടെ കണ്ണിലെ കരടാണ്. തമ്മിടികുണ്ട തടാകത്തിന്റെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്ടിഎല്‍) ഏരിയയും ബഫര്‍ സോണും കയ്യേറിയാണു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

തടാകം കയ്യേറിയെന്ന് ആരോപണം, നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഇടിച്ചുനിരത്തി; പ്രതികരിച്ച് നടന്‍
അതൊരു സ്വപ്നം, നരസിംഹം കാലത്ത് തുടങ്ങിയ ചർച്ച! മമ്മൂട്ടി- മോഹൻലാൽ സൂപ്പർ കോമ്പോ; ആന്റണി പെരുമ്പാവൂർ മനസ് തുറക്കുന്നു

ഏകദേശം 29.24 ഏക്കറാണ് തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎല്‍. ഇതിന്റെ ഏകദേശം 1.12 ഏക്കറും ബഫര്‍ സോണിലെ രണ്ടേക്കറും കണ്‍വെന്‍ഷന്‍ നിര്‍മാണത്തിനു കൈയേറിയെന്നാണ് ആരോപണം.

ഇന്നു പുലര്‍ച്ചെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. നൊല് ബുള്‍ബോഡസറുമായി വലിയ പോലീസ് സന്നാഹത്തോടെയാണു ഹൈഡ്ര അധികൃതര്‍ നടപടിക്കായി എത്തിയത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തടാകം കയ്യേറിയെന്ന് ആരോപണം, നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഇടിച്ചുനിരത്തി; പ്രതികരിച്ച് നടന്‍
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല; സർക്കാർ തീരുമാനം നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ

അതേസമയം, കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചതിനെ നിയമവിരുദ്ധ നടപടിയെന്നാണു നാഗാര്‍ജുന വിശേഷിപ്പിച്ചത്. സംഭവത്തില്‍ ദുഖമുണ്ടെന്നും ഹൈഡ്ര അധികൃതരുടെ നടപടി സ്റ്റേ ഉത്തരവുകള്‍ക്കും കോടതിയില്‍ നടക്കുന്ന കേസുകളിലെ നടപടികള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം 'എക്‌സി'ല്‍ കുറിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ നിലകൊള്ളുത് പട്ടയഭൂമിയിലാണ്. ടാങ്ക് ഏരിയയുടെ ഒരിഞ്ച് പോലും കൈയേറിയിട്ടില്ല. പൊളിക്കുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in