വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്ന് പ്രഭാസ്
Updated on
1 min read

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ താരം സംഭാവന നൽകി.

കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു.

വയനാട് ദുരന്തത്തിൽ ഖേദം പ്രകടിപ്പിച്ച പ്രഭാസ് കേരളത്തിൽനിന്നു ലഭിക്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പ്രകടിപ്പിച്ചു. കേരളത്തിലെജനങ്ങൾക്കായി കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിൽ സന്തോഷം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രഭാസ് ജനങ്ങളുടെ സുരക്ഷയ്ക്കു തന്റെ പ്രാർഥന എന്നുമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. 2018ലെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്
തെലുങ്ക് റീമേക്കില്‍ രംഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ; 'ആവേശ'ത്തില്‍ ആരാധകര്‍

പ്രഭാസിനെ കൂടാതെ ദക്ഷിണേന്ത്യയിലെ നിരവധി താരങ്ങൾ വയനാട് ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, വിക്രം, കമൽ ഹാസൻ, ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ, നയൻതാര, വിഘ്‌നേഷ് ശിവൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, സൂര്യ, ജ്യോതിക, സഹോദരൻ കാർത്തി തുടങ്ങിയവർ ഇവരിൽ ചിലരാണ്.

സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന്  50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഫഹദ് ഫാസിലും നസ്റിയയും ചേർന്ന് 25 ലക്ഷം, മോഹൻലാൽ- 25 ലക്ഷം, കമൽ ഹാസൻ- 25 ലക്ഷം, മമ്മൂട്ടി- 20 ലക്ഷം, വിക്രം- 20 ലക്ഷം, നയൻതാര- 20 ലക്ഷം, ദുൽഖർ സൽമാൻ- 15 ലക്ഷം, രശ്മിക മന്ദാന- 10 ലക്ഷം സംഭാവന നൽകി.

കൂടാതെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ പ്രഖ്യാപിച്ചു. മുണ്ടക്കൈ എൽ പി സ്കൂൾ പുനർനിർമിക്കുകയും ചെയ്യും. മമ്മൂട്ടിയുടെ നേതൃത്വത്തിലും ദുരിതാശ്വാസ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in