ജയിലര്‍ വിജയം കൊയ്യുമ്പോള്‍ രജനികാന്ത് യാത്രയിൽ, ഹിമാലയത്തില്‍ കാത്തിരുന്നത് മറ്റൊരു അത്ഭുതം

ജയിലര്‍ വിജയം കൊയ്യുമ്പോള്‍ രജനികാന്ത് യാത്രയിൽ, ഹിമാലയത്തില്‍ കാത്തിരുന്നത് മറ്റൊരു അത്ഭുതം

ജയിലറിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു രജനീകാന്തിന്റെ ഹിമാലയൻ യാത്ര
Updated on
1 min read

ബോക്സ്ഓഫീസുകളെ പ്രകമ്പനം കൊള്ളിച്ച് നെല്‍സണ്‍ ചിത്രം ജയിലര്‍ ആഗോള തലത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സുപ്പര്‍താരം രജനികാന്ത് ഹിമാലയ യാത്രയില്‍. ഓഗസ്റ്റ് 9നു ഹിമാലയൻ യാത്ര ആരംഭിച്ച അദ്ദേഹം ഋഷികേശ്, ബദരീനാഥ്, ദ്വാരക, ബാബാജി ഗുഹ തുടങ്ങിയ സ്ഥലങ്ങളിലായി ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ആത്മീയ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഹിമാലയത്തില്‍ രജനിയെ കാത്തിരുന്നത് മറ്റൊരു അത്ഭുതമായിരുന്നു. ചെന്നൈയിൽ നിന്ന് നീണ്ട 55 ദിവസം യാത്ര ചെയ്ത് തന്നെ കാണാനെത്തിയ ആരാധകനെ കണ്ട് രജനികാന്തും അമ്പരന്നു. ഒടുവില്‍ ആരാധകന് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയാണ് അദ്ദേഹം ശേഷമാണ് യാത്ര തുടർന്നത്.

സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിൽ ആദ്യം സന്ദർശനം നടത്തിയ രജനി ഗുരുക്കന്മാരിൽ നിന്ന് അനുഗ്രഹം വാങ്ങി ആത്മീയ പ്രഭാഷണങ്ങൾ കേട്ട ശേഷമാണ് യാത്ര തുടർന്നത്. താരം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

പിന്നീട് ബദരീനാഥ് ക്ഷേത്രം, വ്യാസ ഗുഹ എന്നിവിടങ്ങളിലും താരം സന്ദർശനം നടത്തി. വ്യാസ ഗുഹയിൽ സന്ദർശനം നടത്തിയ അദ്ദേഹം ധ്യാനത്തിലിരിക്കുന്ന മഹാവതാർ ബാബാജിയെ സന്ദർശിക്കാനായി ഏകദേശം രണ്ട് മണിക്കൂറിലധികം കാൽനടയാത്രയും നടത്തിയാണ് എത്തിച്ചേർന്നത്. ബദരീനാഥ് ക്ഷേത്രത്തിൽ താരത്തെ പ്രതീക്ഷിച്ച് നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്. ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തി സ്വർണ്ണ ആരതിയിലും പങ്കെടുത്ത ശേഷമാണ് താരം ക്ഷേത്രം വിട്ടത്.

അതേസമയം, നെൽസൺ ദിലീപ് കുമാർ ചിത്രം ജയിലർ ആഗോള തലത്തിൽ നാല് ദിവസം കൊണ്ട് 300 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്നുള്ള വരുമാനം മാത്രം നൂറു കോടി കടന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in