'കുട്ടിയെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം'; അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് ഷെയ്ൻ നിഗം

'കുട്ടിയെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം'; അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് ഷെയ്ൻ നിഗം

സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടേയെന്നും ഷെയ്ൻ നിഗം സോഷ്യൽ മീഡിയിൽ കുറിച്ചു
Updated on
1 min read

കൊല്ലം ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഷെയ്ൻ നിഗം. കുട്ടിയെ തിരിച്ചറിയുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനമാണെന്നും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയത് ആശങ്കയുളവാക്കുന്നുവെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടേയെന്നും ഷെയ്ൻ നിഗം സോഷ്യൽ മീഡിയിൽ കുറിച്ചു.

'കുട്ടിയെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം'; അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് ഷെയ്ൻ നിഗം
ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍

ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു. അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചുവെന്നതിൽ തർക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.

സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.

'കുട്ടിയെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം'; അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് ഷെയ്ൻ നിഗം
'സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല'; പ്രഖ്യാപനവുമായി വേലുപ്പിള്ളയുടെ മകള്‍ ദ്വാരക, വീഡിയോ എഐയോ?

കഴിഞ്ഞ ദിവസം കൊല്ലം ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ബിഗേൽ സാറാ റെജിയെ നീണ്ട ഇരുപത് മണിക്കൂറുകൾക്ക് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കുട്ടിയെ ആശ്രമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ജ്യേഷ്ഠനൊപ്പം ട്യൂഷന് പോകും വഴിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന വാഹനം ഇന്നലെ അർധരാത്രിയോടെ പള്ളിക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in