'ഇതെനിക്ക് പറ്റിയ പണിയല്ല'; 
രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് നടന്‍ സണ്ണി ഡിയോള്‍

'ഇതെനിക്ക് പറ്റിയ പണിയല്ല'; രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് നടന്‍ സണ്ണി ഡിയോള്‍

ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എം പിയാണ് ബോളിവുഡ് നടനായ സണ്ണി ഡിയോള്‍.
Updated on
1 min read

ഗദർ 2 വിന്റെ വിജയത്തിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ബോളിവുഡ് നടനും എം പിയുമായ സണ്ണി ഡിയോള്‍. രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി ഡിയോള്‍ വ്യക്തമാക്കി . ആപ് കി അദാലത്ത് എന്ന പരിപാടിയിലായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം.

സണ്ണി ഡിയോളിന്റെ വാക്കുകൾ

'പാര്‍ലമെന്റിലേക്ക് പോകുന്നത് തന്നെ വിരളമാണ്, അത് നല്ല കാര്യമാണെന്ന് പറയുന്നില്ല, പക്ഷേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഇതെന്റെ മേഖലയല്ലെന്ന് മനസ്സിലാക്കി. എന്നാല്‍ എന്റെ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്, അത് തുടരുകയും ചെയ്യും. ഞാന്‍ പാര്‍ലമെന്റില്‍ പോയാലും ഇല്ലെങ്കിലും അതെന്റെ മണ്ഡലത്തിനായുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല. എന്റെ നിയോജക മണ്ഡലത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പക്കലുണ്ട്, എന്നാല്‍ അവ കൊട്ടിഘോഷിച്ച് നടക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. രാഷ്ട്രീയം എനിക്ക് ചേരാത്ത തൊഴിലാണെന്ന ബോധ്യത്തിലാണ് തീരുമാനം'

'ഇതെനിക്ക് പറ്റിയ പണിയല്ല'; 
രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് നടന്‍ സണ്ണി ഡിയോള്‍
'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് സണ്ണി ഡിയോള്‍ പാർലമെന്റിലെത്തിയത്. കോണ്‍ഗ്രസിന്റെ സുനില്‍ ജാഖറിനെ വലിയ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോൾ പരാജയപ്പെടുത്തിയത്.

സണ്ണി ഡിയോളിന്റെ ഗംഭീര തിരിച്ചു വരവായ ഗദർ 2, 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇതുവരെ 510 കോടിയാണ് നേടിയെന്നാണ് റിപ്പോര്‍ട്ട് . 22 വര്‍ഷം മുന്‍പാണ് ഗദറിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്.

logo
The Fourth
www.thefourthnews.in