ലബ്ബര്‍ പന്തില്‍ ഓകെ  പറഞ്ഞത് ആ ഒരൊറ്റ സീന്‍ വായിച്ചപ്പോള്‍; ഇനിയൊരു സൈക്കോപാത്ത് ആകണം: സ്വാസിക

ലബ്ബര്‍ പന്തില്‍ ഓകെ പറഞ്ഞത് ആ ഒരൊറ്റ സീന്‍ വായിച്ചപ്പോള്‍; ഇനിയൊരു സൈക്കോപാത്ത് ആകണം: സ്വാസിക

ലബ്ബര്‍ പന്തിലെത്തിയതിനെ കുറിച്ചും കഥാപാത്ര തിരഞ്ഞെടുപ്പുകളെ കുറിച്ചും സ്വാസിക സംസാരിക്കുന്നു
Updated on
3 min read

നായിക ആവണമെന്ന് നിര്‍ബന്ധമില്ല, ഇമേജില്‍ ആശങ്കയുമില്ല, അഭിനയപ്രാധാന്യമുള്ള ഏതുവേഷവും ഈ കൈകളില്‍ ഭദ്രം ... പറഞ്ഞുവരുന്നത് സ്വാസികയെ പറ്റിയാണ്. ചതുരം, വാസന്തി, തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളെ അവതരിപ്പിച്ച സ്വാസിക ഇപ്പോള്‍ തമിഴിലും താരമാണ്. തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത ലബ്ബര്‍ പന്ത് ഒടിടിയിലെത്തിയതോടെ യശോദയെ മലയാളികളും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ലബ്ബര്‍ പന്തിലെത്തിയതിനെ കുറിച്ചും കഥാപാത്ര തിരഞ്ഞെടുപ്പുകളെ കുറിച്ചും സ്വാസിക  സംസാരിക്കുന്നു.

Summary

സാധാരണ തമിഴ് സിനിമകളിലെ പോലെ നായകനോ നായികയ്‌ക്കോ അല്ല ഈ ചിത്രത്തില്‍ മാസ് ഇന്‍ട്രോ ... അത് യശോദയ്ക്കാണ് . ആ സീന്‍ കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇടവേളയ്ക്ക് തൊട്ടുമുന്‍പുള്ള ഒരു സീനുണ്ട് , അന്‍പും (ഹരീഷ് കല്യാണ്‍) പൂമാലയുമൊക്കെ (അട്ടക്കത്തി ദിനേശ്) അന്തംവിട്ട് നില്‍ക്കുന്ന ആ സീനില്‍ യശോദയുടെ ഇടപെടലാണ് കഥാഗതിയെ നിര്‍ണയിക്കുന്നത്

കഥ കേട്ടത് ഫോണില്‍, ലുക്ക് ടെസ്റ്റ് പോലും നോക്കാതെ യശോദയായി

യൂട്യൂബില്‍ എന്‌റെ ചില സിനിമകളുടെ ക്ലിപ്പ് കണ്ടിട്ടാണ് സംവിധായകന്‍ വിളിക്കുന്നത്. ഫോണിലൂടെതന്നെ കഥ പറഞ്ഞു. പിന്നീട് സ്‌ക്രിപ്റ്റ് മെയിലായും കൊറിയറായും അയച്ചു തന്നു. ആ സിനിമയുടെ ആത്മാവ് പോലെയുള്ളൊരു കഥാപാത്രമാണ് യശോദ. അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണെന്ന് മനസിലായി. ഇടയ്ക്ക് സഹസംവിധായിക വിളിച്ച് സ്ലാങ്ങൊക്കെ ടെസ്റ്റ് ചെയ്തിരുന്നു, പക്ഷേ ലുക്ക് ടെസ്റ്റൊന്നും നടത്തിയില്ല. രണ്ടുദിവസം മുന്‍പാണ് സെറ്റില്‍ എത്തിയത്. അവിടെ എത്തിയശേഷം മറ്റു അഭിനേതാക്കള്‍ക്കൊപ്പമിരുന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്തു. അങ്ങനെയാണ് ലബ്ബര്‍ പന്തിന്‌റെ ഭാഗമായത്.

ലബ്ബര്‍ പന്തില്‍ ഓകെ  പറഞ്ഞത് ആ ഒരൊറ്റ സീന്‍ വായിച്ചപ്പോള്‍; ഇനിയൊരു സൈക്കോപാത്ത് ആകണം: സ്വാസിക
പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

കഥാപാത്രത്തിന്‌റെ ട്രാന്‍സ്ഫര്‍മേഷന്‍

വിവാഹപ്രായമെത്തിയ നായികയുടെ അമ്മയുടെ വേഷമാണെന്നതില്‍ ഒരാശങ്കയും തോന്നിയില്ല. കാരണം ആ സിനിമയുടെ ആത്മാവ് തന്നെ യശോദ എന്ന കഥാപാത്രമാണ്. ചിത്രത്തിലുടനീളം യശോദയാണ് സിനിമയെ നയിക്കുന്നത്. അവര്‍ വരുന്ന എല്ലാ സീനിലും യശോദയാണ് ഡോമിനേറ്റ് ചെയ്യുന്നത്. അവരുടെ ഇടപെടലാണ് സിനിമയുടെ കഥാഗതിയെ നിര്‍ണയിക്കുന്നത്. പിന്നെ പെര്‍ഫോം ചെയ്യാനുള്ള അവസരം എല്ലായ്‌പ്പോഴും കിട്ടണമെന്നില്ലല്ലോ, അതുകൊണ്ട് അഭിനയസാധ്യതയ്ക്കാണ് പ്രാധാന്യം നല്‍കിയത്. മാത്രമല്ല ലുക്കിലൊന്നും വലിയ ചേഞ്ച് വരുത്തിയിട്ടില്ല. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് വിവാഹം കഴിച്ച സ്ത്രീ ആണ് യശോദ. അതുകൊണ്ടുതന്നെ വലിയ പ്രായമില്ല, അവശതയില്ല. അവര്‍ ആക്ടീവാണ് . ജീവിത സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ക്ഷീണം മാത്രമേ അവര്‍ക്കുള്ളൂ.

മാസ് ഇന്‍ട്രോയില്‍തന്നെ വീണു ; പക്ഷേ യെസ് പറഞ്ഞത് മറ്റൊരു സീനില്‍

സാധാരണ തമിഴ് സിനിമകളിലെ പോലെ നായകനോ നായികയ്‌ക്കോ അല്ല ഈ ചിത്രത്തില്‍ മാസ് ഇന്‍ട്രോ ... അത് യശോദയ്ക്കാണ് . ആ സീന്‍ കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇടവേളയ്ക്ക് തൊട്ടുമുന്‍പുള്ള ഒരു സീനുണ്ട് , അന്‍പും (ഹരീഷ് കല്യാണ്‍) പൂമാലയുമൊക്കെ (അട്ടക്കത്തി ദിനേശ്) അന്തംവിട്ട് നില്‍ക്കുന്ന ആ സീനില്‍ യശോദയുടെ ഇടപെടലാണ് കഥാഗതിയെ നിര്‍ണയിക്കുന്നത്. എന്നിട്ടും മൂന്നു നാലു ദിവസമെടുത്ത് ആലോചിച്ചാണ് യെസ് പറഞ്ഞത് . തമിഴിലെ പല താരങ്ങളും വേണ്ടെന്നുവച്ച കഥാപാത്രമാണ് യശോദ. അവര്‍ ആദ്യം വരലക്ഷ്മിയെ സമീപിച്ചിരുന്നു , പ്രിയാ മണിയും പരിഗണനയിലുണ്ടായിരുന്നു.  

ലബ്ബര്‍ പന്തില്‍ അഭിനയിക്കാന്‍ കാരണം

പത്ത് വര്‍ഷത്തിനുശേഷം തമിഴിലേക്കുള്ള എന്‌റെ റീ എന്‍ട്രിയാണ് ഈ ചിത്രം . അതൊരു നല്ല ടീമിനൊപ്പമാണോ എന്ന് ഞാന്‍ നോക്കിയിരുന്നു. നേരത്തെ അജിത്തിന്‌റെ തുനിവിലേക്ക് വിളിച്ചെങ്കിലും അവസാന നിമിഷം അതുമാറിപ്പോയി. ലബ്ബര്‍ പന്തിലേക്ക് വിളിച്ചപ്പോള്‍ ആദ്യംതന്നെ കഥ ഇഷ്ടപ്പെട്ടു. എന്‌റെ കഥാപാത്രത്തിന്‌റെ അഭിനയ സാധ്യത തിരിച്ചറിഞ്ഞു. ഹരീഷ് കല്യാണും അട്ടക്കത്തി ദിനേശും ഉണ്ടെന്നതും നല്ല പ്രൊഡക്ഷന്‍ ഹൗസാണെന്നതും ലബ്ബര്‍ പന്ത് ചെയ്യാന്‍ കാരണമായി.

ലബ്ബര്‍ പന്തില്‍ ഓകെ  പറഞ്ഞത് ആ ഒരൊറ്റ സീന്‍ വായിച്ചപ്പോള്‍; ഇനിയൊരു സൈക്കോപാത്ത് ആകണം: സ്വാസിക
ചാന്‍സ് ചോദിച്ചത് അഭിനയിക്കാന്‍, ലഭിച്ചത് സംവിധായകന്റെ റോൾ; സംവിധാന രംഗത്തേക്ക് എത്തിയ വിശേഷങ്ങളുമായി വിഷ്ണു വിനയ്

ഹിസ്റ്റോറിക്കലായിട്ടുള്ള കണ്ണകി പോലുള്ള കഥാപാത്രം, ബാഹുബലി പോലുള്ള പീരിയോഡിക് ചിത്രങ്ങള്‍... അങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്

കഥാപാത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കം

യശോദയ്ക്ക് വേണ്ടി സംവിധായകന്‍ ചില റഫറന്‍സൊക്കെ നല്‍കിയിരുന്നു. പരുത്തിവീരനിലൊക്കെ നമ്മള്‍ കണ്ട പ്രിയാ മണിയുടെ അല്ല , മറ്റു ചിലരില്ലേ തനി നാടന്‍ കഥാപാത്രങ്ങളായ ചിലര്‍, അവരുടെ മാനറിസങ്ങള്‍ ബോഡി ലാംഗ്വേജ് , സാരി ഉടുക്കുന്നത്, നടക്കുന്നത് അങ്ങനെയുള്ളതൊക്കെ നോക്കി പഠിക്കാന്‍ പറഞ്ഞിരുന്നു. അതുപോലെയുള്ള ഒരു കഥാപാത്രമാണല്ലോ യശോദയും ... പിന്നെ ട്രാക്ടര്‍ ഓടിക്കാന്‍ രണ്ടാഴ്ച പ്രാക്ടീസ് ചെയ്തു. ഇറച്ചി വെട്ടിക്കൊണ്ട് ഡയലോഗ് പറയേണ്ടതിനാല്‍ വീടിന്‌റെ അടുത്തുള്ള കടയില്‍ ഒരാഴ്ച പോയി കണ്ടു പഠിച്ചു. അതൊക്കെയായിരുന്നു യശോദയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം

അതല്ലാതെ സാധാരണ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ പലതവണ വായിക്കുകയാണ് ആദ്യം ചെയ്യുക. ഓരോ തവണ വായിക്കുമ്പോഴും നമുക്ക് പല തരത്തില്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാകും. സ്‌ക്രിപ്റ്റ് വായിക്കുന്നതിന് പുറമെ ചില സീനുകള്‍ പ്രത്യേകമായും ആവര്‍ത്തിച്ച് വായിക്കും. അങ്ങനെയൊക്കെയാണ് കഥാപാത്രത്തെ മനസിലാക്കാന്‍ ശ്രമിക്കുക. പക്ഷേ ചതുരം ചെയ്യുമ്പോള്‍ സെലനയെ കുറിച്ച് സിദ്ധുവേട്ടന് ( സംവിധായകന്‍ സിദ്ധാര്‍ത്ഥ്)  കൃത്യമായ ബോധ്യമുണ്ടായിരുന്നു.  സെലന എങ്ങനെ നടക്കും , എങ്ങനെ പ്രതികരിക്കും, സെലനയുടെ മാനറിസങ്ങള്‍ ...അപ്പോള്‍ അതിന് അനുസരിച്ച് നമുക്കും പെര്‍ഫോം ചെയ്യാനാകും. അത്തരത്തിലുള്ള സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ അവര്‍ തന്നെ നമ്മളെ ആ കഥാപാത്രമായി മോള്‍ഡ് ചെയ്യും. അതല്ലാത്ത സാഹചര്യത്തില്‍ നമ്മുക്ക് എങ്ങനെയാണോ ആ കഥാപാത്രത്തെ മനസിലാകുന്നത് അതനുസരിച്ച് ചെയ്യും.

ലബ്ബര്‍ പന്തില്‍ ഓകെ  പറഞ്ഞത് ആ ഒരൊറ്റ സീന്‍ വായിച്ചപ്പോള്‍; ഇനിയൊരു സൈക്കോപാത്ത് ആകണം: സ്വാസിക
അവശേഷിക്കുന്നവരാൽ അസ്വസ്ഥമായ മെട്രോ ന​ഗരം, 'ബാക്കി വന്നവരി'ലേക്ക് ഒരിക്കൽ കൂടി

ചതുരത്തിലെ സെലന, വിവേകാനന്ദന്‍ വൈറലാണിലെ സിതാര ലബ്ബര്‍ പന്തിലെ യശോദ, കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നില്‍

നേരത്തെ പറഞ്ഞ പോലെ അഭിനയ സാധ്യതയ്ക്ക് തന്നെയാണ് ആദ്യ പരിഗണന. പിന്നെ ഇമേജിനെ കുറിച്ച് ആശങ്കയില്ല, നിലനില്‍പ്പിനെ പറ്റിയുള്ള അരക്ഷിതാവസ്ഥയുമില്ല. അതുകൊണ്ടുതന്നെ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നല്ലതാണെങ്കില്‍ ചെയ്യും. ചതുരം , വാസന്തി, ലബ്ബര്‍ പന്ത് തുടങ്ങിയവയൊക്കെ അങ്ങനെ ചെയ്തതാണ്. വിവേകാനന്ദന്‍ വൈറലാണ് കമല്‍ സാറിനൊപ്പം ഒരു സിനിമാ എക്‌സീപിരിയന്‍സ് എന്ന നിലയിലാണ് കണ്ടത്. നുണക്കുഴിയും ജീത്തു സാറിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തില്‍ സ്വീകരിച്ചതാണ്. മികച്ച സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്താല്‍ നമ്മുക്ക് പലതും പഠിക്കാന്‍ ഉണ്ടാകും. ഒന്നുകില്‍ നല്ല കഥാപാത്രം അല്ലെങ്കില്‍ ലേണിങ് എക്‌സ്പീരിയന്‍സ്, ഇതു രണ്ടും പരിഗണിക്കും.

സൈക്കോ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹം

എനിക്കൊരു സൈക്കോപാത്തിന്‌റെ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ ഹിസ്റ്റോറിക്കലായിട്ടുള്ള കണ്ണകി പോലുള്ള കഥാപാത്രം, ബാഹുബലി പോലുള്ള പീരിയോഡിക് ചിത്രങ്ങള്‍ ... അങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ലബ്ബര്‍ പന്തിന് ശേഷം തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഡിസംബറോടു കൂടി പുതിയ സിനിമ തുടങ്ങും.

logo
The Fourth
www.thefourthnews.in