'ലിയോ' ലുക്ക്; ഇന്‍സ്റ്റഗ്രാമിനെ പ്രകമ്പനം കൊള്ളിച്ച് വിജയ്

'ലിയോ' ലുക്ക്; ഇന്‍സ്റ്റഗ്രാമിനെ പ്രകമ്പനം കൊള്ളിച്ച് വിജയ്

ഏറ്റവും വേഗത്തില്‍ ഒരു മില്ല്യണ്‍ ഫോളോവേസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ അക്കൗണ്ട് കൂടിയാണ് വിജയുടേത്.
Updated on
1 min read

തമിഴ് സൂപ്പര്‍ താരം വിജയ് ഇനി ഇന്‍സ്റ്റഗ്രാമിലും. ലിയോ ലുക്കില്‍ ഒരു പോസ്റ്റ് മാത്രം അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റ അക്കൗണ്ടിനെ ആരംഭിച്ച് മൂന്ന് മണിക്കൂറിനകം ഇരുപത് ലക്ഷം പേരാണ് ഫോളോ ചെയ്തിരിക്കുന്നത്. ആക്ടര്‍ വിജയ് എന്ന് പേരിലാണ് അക്കൗണ്ട്.

ഇതുവരെ ട്വിറ്റര്‍ അക്കൗണ്ട് മാത്രമായിരുന്നു വിജയ്ക്ക് ഉണ്ടായിരുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരങ്ങള്‍ ഉള്‍പ്പെടെ ഇതിനോടകം ആക്ടര്‍ വിജയ് എന്ന അക്കൗണ്ടിനെ ഫോളോ ചെയ്തുകഴിഞ്ഞു.

ഏറ്റവും വേഗം ഒരു മില്ല്യണ്‍ ഫോളോവേസ് ലഭിക്കുന്ന ഇന്ത്യയിലെ അക്കൗണ്ട് എന്ന് റെക്കോര്‍ഡും വിജയ് നേടിക്കഴിഞ്ഞു. വിജയ്‌യുടെ സോഷ്യല്‍ മീഡിയ പേജുകള്‍ എല്ലാം താരത്തിന്റെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in