'സൂപ്പർ ഡീലക്‌സ്' ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം 'പൊളിറ്റിക്‌സ്' :  വിജയ് സേതുപതി

'സൂപ്പർ ഡീലക്‌സ്' ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം 'പൊളിറ്റിക്‌സ്' : വിജയ് സേതുപതി

2019 ൽ രൺവീർ സിങ് അഭിനയിച്ച ഗല്ലി ബോയ്‌ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായത്
Updated on
1 min read

വിജയ് സേതുപതിയുടെ കരിയറിൽതന്നെ ഏറെ വ്യത്യസ്തമായ ചിത്രമായിരുന്നു സൂപ്പർ ഡീലക്സ്. ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തിയായിട്ടായിരുന്നു വിജയ് സേതുപതി അഭിനയിച്ചത്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയാവുന്നതിന്റെ അവസാനഘട്ടം വരെ എത്തിയിരുന്നു.

എന്നാൽ 2019 ൽ രൺവീർ സിങ് അഭിനയിച്ച ഗല്ലി ബോയ്‌ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി പോയത്. സൂപ്പർ ഡീലക്സ് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടാത്തതിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.

'സൂപ്പർ ഡീലക്‌സ്' ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം 'പൊളിറ്റിക്‌സ്' :  വിജയ് സേതുപതി
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; നയൻതാര ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

വിജയ് സേതുപതിയും കത്രിന കൈഫും പ്രധാനവേഷത്തിൽ എത്തുന്ന ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന 'മേരി ക്രിസ്മസ്' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ബോളിവുഡ് ഹംഗാമ നടത്തിയ പ്രത്യേക പരിപാടിയിൽ ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വിജയ് സേതുപതി.

കഥ ഇഷ്ടപ്പെട്ടതിനാലാണ് പ്രതിഫലം വാങ്ങാതെ സൂപ്പർ ഡീലക്സിൽ അഭിനയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയമാണ് തീരുമാനത്തെ സ്വാധീനിച്ചതെന്നും വിജയ് സേതുപതി പറഞ്ഞു.

സൂപ്പർ ഡീലക്‌സ് എന്ന ചിത്രം ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും എന്തുകൊണ്ടാണ് ചിത്രം തിരഞ്ഞെടുക്കാതിരുന്നതെന്നും ചോദിച്ച ആരാധികയോട് ഞങ്ങൾക്കും കടുത്ത നിരാശയുണ്ടെന്നും ആ തീരുമാനം ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം കാരണമാണ് എന്തോ സംഭവിച്ചതെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

'സൂപ്പർ ഡീലക്‌സ്' ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം 'പൊളിറ്റിക്‌സ്' :  വിജയ് സേതുപതി
മോദിയുടെ ലക്ഷദ്വീപ് യാത്ര: ഇന്ത്യ-മാലദ്വീപ് പ്രശ്‌നം പരസ്യ പോരിലേക്ക്, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം

താൻ ആ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സിനിമ ഓസ്‌കാറിൽ എത്തണമെന്ന് ആഗ്രഹിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ എന്തോ സംഭവിച്ചു, അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് അനാവശ്യമാണെന്നും വിജയ് സേതുപതി പറഞ്ഞു.

ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത സൂപ്പർ ഡീലക്‌സിൽ വിജയ് സേതുപതിക്ക് പുറമേ സാമന്ത, ഫഹദ് ഫാസിൽ, രമ്യാ കൃഷ്ണൻ, മിഷ്‌കിൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയായിരുന്നു വിജയ് സേതുപതി അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in