തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ ; അപകട വീഡിയോ പങ്കുവച്ച് താരം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ ; അപകട വീഡിയോ പങ്കുവച്ച് താരം

ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്
Updated on
1 min read

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ . സംഘട്ടന രംഗത്തിൽ മതിൽ തകർത്ത് വരുന്ന ട്രക്ക് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ദൈവത്തിന് നന്ദി പറഞ്ഞ് വിശാൽ തന്നെയാണ് വീഡിയോ പങ്കുവച്ചത്

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം . സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന സൂചന . സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്നും താരം ട്വിറ്ററിൽ കുറിച്ചു.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യ , റിഥു വർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . നേരത്തെയും സിനിമാ ചിത്രീകരണത്തിനിടെ വിശാലിന് പരുക്കേറ്റിട്ടുണ്ട്.

logo
The Fourth
www.thefourthnews.in