സിനിമ ചിത്രീകരണത്തിനിടെ കാര്‍ തല കീഴായി മറിഞ്ഞു; നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ കാര്‍ തല കീഴായി മറിഞ്ഞു; നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും പരുക്ക്

നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു
Updated on
1 min read

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാര്‍ക്ക് പരുക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.

കൊച്ചി എം ജി റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ അര്‍ജുനും സംഗീതിനും പരുക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

സിനിമ ചിത്രീകരണത്തിനിടെ കാര്‍ തല കീഴായി മറിഞ്ഞു; നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും പരുക്ക്
ഇത്തവണ ഫീൽ​ഗുഡല്ല, 'രായൻ' ധനുഷിന്റെ ചോരക്കളി

വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയിയുടെ ബൈക്കിലും ഇടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

logo
The Fourth
www.thefourthnews.in