'യുവ അഭിനേതാക്കള്‍ പ്രതിഫലം ഉയർത്തുന്നു, സിനിമകള്‍ പ്രതിസന്ധിയില്‍'; 'അമ്മ'യെ സമീപിച്ച് നിർമാതാക്കള്‍

'യുവ അഭിനേതാക്കള്‍ പ്രതിഫലം ഉയർത്തുന്നു, സിനിമകള്‍ പ്രതിസന്ധിയില്‍'; 'അമ്മ'യെ സമീപിച്ച് നിർമാതാക്കള്‍

മ്യൂസിക്ക് റൈറ്റ്‌സിന്റെ കാര്യത്തിലും ഇടപെടലുണ്ടാകുന്നുണ്ടെന്നാണ് നിർമാതാക്കള്‍ ഉയർത്തുന്ന മറ്റൊരു ആരോപണം
Updated on
1 min read

യുവ അഭിനേതാക്കള്‍ പ്രതിഫലം ഉയർത്തുന്നതിനെതിരെ 'അമ്മ'യെ സമീപിച്ച് നിർമാതാക്കളുടെ സംഘടന. ഇവർക്ക് പുറമെ മുതിർന്ന അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കൂട്ടിയതായും ആരോപണമുണ്ട്. ഇക്കാരണത്താല്‍ സിനിമ ഉപേക്ഷിക്കേണ്ട സാഹചര്യം നിർമാതാക്കള്‍ക്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കള്‍ 'അമ്മ'യ്ക്ക് കത്തു നല്‍കിയത്.

നിലവില്‍ മുൻനിര അഭിനേതാക്കളുടെ പ്രതിഫലം നാലുകോടിയോളമാണ്. എന്നാല്‍ ഒരു യുവതാരം അടുത്തിടെ അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും നിർമാതാക്കള്‍ പറയുന്നു. ഇതോടെ ചിത്രത്തിന്റെ ആകെ മുടക്കുമുതല്‍ 15 കോടിയായി ഉയരും. ഒടിടി പ്ലാറ്റ്‌ഫോമുകൾ ഭീമൻ തുക നല്‍കി ചിത്രങ്ങള്‍ വാങ്ങുന്ന രീതി അവസാനിപ്പിച്ചതിനാല്‍ തിയേറ്ററില്‍ നിന്ന് തന്നെ ലാഭം കൊയ്യുക പ്രയാസമാണെന്നും നിർമാതാക്കള്‍ പറയുന്നു.

'യുവ അഭിനേതാക്കള്‍ പ്രതിഫലം ഉയർത്തുന്നു, സിനിമകള്‍ പ്രതിസന്ധിയില്‍'; 'അമ്മ'യെ സമീപിച്ച് നിർമാതാക്കള്‍
ലണ്ടൻ അവാർഡ്‌സിൽ തിളങ്ങി ക്യാപ്റ്റൻ മില്ലർ; കരസ്ഥമാക്കിയത് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം

മ്യൂസിക്ക് റൈറ്റ്‌സിന്റെ കാര്യത്തിലും ഇടപെടലുണ്ടാകുന്നുണ്ടെന്നാണ് നിർമാതാക്കള്‍ ഉയർത്തുന്ന മറ്റൊരു ആരോപണം. നേരത്തെ മ്യൂസിക്ക് റൈറ്റ്‌സ് വിറ്റിരുന്നത് നിർമാതാക്കളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകർ പ്രതിഫലത്തിന് പകരം മ്യൂസിക്ക് റൈറ്റ്സ് വാങ്ങുകയും പിന്നീടത് വൻതുകയ്ക്ക് മ്യൂസിക്ക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നതായും നിർമാതാക്കള്‍ വ്യക്തമാക്കി.

പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് നിർമാതാക്കളുടെ സംഘടന 'അമ്മ'യെ സമീപിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ക്കൂടെയാണ് നീക്കമെന്നാണ് മനസിലാക്കുന്നത്. തമിഴ്‌നാട്ടില്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ ഉയർത്തിയതോടെ പുതിയ ചിത്രങ്ങള്‍ നിർമിക്കുന്ന നിർമാതാക്കള്‍ അവസാനിപ്പിച്ചിരുന്നു. സമാന നടപടിയിലേക്ക് കേരളത്തിലെ നിർമാതാക്കളും കടന്നേക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in