കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനവല്ല; ഇടപാട് ആയിരം കോടിക്ക്

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനവല്ല; ഇടപാട് ആയിരം കോടിക്ക്

ധര്‍മ പ്രൊഡക്ഷന്‍സിന്റെ തലപ്പത്ത് വര്‍ഷങ്ങളായി തുടരുന്ന കരണ്‍ ജോഹര്‍ തന്നെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും
Updated on
1 min read

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദാര്‍ പൂനവല്ലയുടെ ഉടമസ്ഥതയിലുള്ള സെറീന്‍ പ്രൊഡക്ഷന്‍സ് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ധര്‍മാറ്റിക് എന്റര്‍ടെയ്ന്‍മെന്റിന്റെയും 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 1,000 കോടി രൂപയ്ക്കാണ് കരാര്‍. ശേഷിക്കുന്ന 50 ശതമാനം ഉടമസ്ഥാവകാശം കരണ്‍ ജോഹര്‍ നിലനിര്‍ത്തുമെന്ന് ധര്‍മ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിലയന്‍സിനെയും സരേഗമയെയും പിന്തള്ളിയാണ് അദാര്‍ പൂനവല്ല ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. ധര്‍മയിലെ തന്റെ ഓഹരികള്‍ പണമാക്കാന്‍ ജോഹര്‍ ആഗ്രഹിക്കുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ധര്‍മ-സെറീന്‍ ഇടപാടിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്.

അതേസമയം, ധര്‍മ പ്രൊഡക്ഷന്‍സിന്റെ തലപ്പത്ത് വര്‍ഷങ്ങളായി തുടരുന്ന കരണ്‍ ജോഹര്‍ തന്നെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. അപൂര്‍വ മേത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുമെന്നും കമ്പനിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. പത്രക്കുറിപ്പ് പ്രകാരം പുതിയ നിക്ഷേപം വലിയ തോതിലുള്ള, ബഹുഭാഷാ പ്രൊഡക്ഷനുകള്‍ വികസിപ്പിക്കുന്നതിനും ഫ്രാഞ്ചൈസികള്‍ വിപുലപ്പെടുത്തുന്നതിനും പരമ്പരാഗത വിനോദ ഫോര്‍മാറ്റുകള്‍ വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിടുന്നുണ്ട്.

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനവല്ല; ഇടപാട് ആയിരം കോടിക്ക്
തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന 'ഇരുനിറം'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

''എന്റെ സുഹൃത്ത് കരണ്‍ ജോഹറിനൊപ്പം പ്രശസ്തമായ ഒരു പ്രൊഡക്ഷന്‍ ഹൗസുമായി പങ്കാളിയാകാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ ഒന്നിച്ചു നിന്നു താണ്ടും,'' അദാര്‍ പൂനവല്ല വ്യക്തമാക്കി.

1976-ല്‍ യാഷ് ജോഹര്‍ സ്ഥാപിച്ച് മകന്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥലിയുള്ള ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ-വിതരണ കമ്പനികളിലൊന്നാണ് ധര്‍മ പ്രൊഡക്ഷന്‍സ്. 2018-ല്‍ ആരംഭിച്ച ധര്‍മാറ്റിക് എന്റര്‍ടൈന്‍മെന്റ്, ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഡിജിറ്റല്‍ ഉള്ളടക്ക വിഭാഗമാണ്. ഉറ്റസുഹൃത്തും ഉന്നതനിലവാരുള്ള നിക്ഷേപകനുമായ അദാറുമായി കൈകോര്‍ക്കുമ്പോള്‍ ധര്‍മ പ്രൊഡക്ഷന്‍സ് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ ഒരുങ്ങുകയാണെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in