ടീസറിലെ പിഴവുകൾ തിരുത്തി ട്രെയിലർ; പ്രഭാസിന്റെ
ആദിപുരുഷിന് കൈയടിച്ച് ആരാധകർ

ടീസറിലെ പിഴവുകൾ തിരുത്തി ട്രെയിലർ; പ്രഭാസിന്റെ ആദിപുരുഷിന് കൈയടിച്ച് ആരാധകർ

വിഎഫ്എക്സിന് പ്രധാന്യമുള്ള പ്രഭാസിന്റെ ചിത്രത്തിന് 500 കോടി രൂപയാണ് മുതൽ മുടക്ക്
Updated on
1 min read

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ എത്തി. വിഎഫ്എക്സിന് പ്രധാന്യമുള്ള ചിത്രത്തിന്റെ ടീസർ നേരത്തെ കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ പിഴവുകൾ തിരുത്തിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. രാമ- രാവണയുദ്ധം പശ്ചാത്തലമാകുന്ന ചിത്രം രാമയണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത് . തിന്മയ്ക്ക് മുകളിലെ നന്മയുടെ വിജയമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ

ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം. 500 കോടി മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങൾക്ക് പോലും ഇതിലും നിലവാരമുണ്ടാകുമെന്നായിരുന്നു ടീസർ നേരിട്ട പ്രധാന വിമർശനം

ത്രിഡിയിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാകും റിലീസ് ചെയ്യുക. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലൻ വേഷത്തെ അവതരിപ്പിക്കുക. കൃതി സനോൺ , സണ്ണി സിങ്, ദേവദത്ത നാഗേ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ജൂൺ 16 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in