ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ ഒരുക്കുന്ന സുരാജ് ചിത്രം 'ഇ ഡി - എക്‌സ്ട്രാ ഡീസന്‍റ്'

ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ ഒരുക്കുന്ന സുരാജ് ചിത്രം 'ഇ ഡി - എക്‌സ്ട്രാ ഡീസന്‍റ്'

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക
Updated on
1 min read

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു 'ഇ ഡി - എക്‌സ്ട്രാ ഡീസന്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കുമെന്നാണ് സുചന.

ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക.

ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ ഒരുക്കുന്ന സുരാജ് ചിത്രം 'ഇ ഡി - എക്‌സ്ട്രാ ഡീസന്‍റ്'
സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്

ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിങ് ആരംഭിച്ച ഇ ഡിയുടെ പുതിയ ഷെഡ്യൂൾ പാലക്കാട് നടക്കുകയാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം.

ലിറിക്സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്‌സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യശോധരൻ, കാസ്റ്റിങ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പിആർഒ : പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in