ആക്ഷൻ പാക്ക്ഡ് പൊങ്കൽ റിലീസായി ഐശ്വര്യ രജനികാന്തിന്റെ 'ലാൽ സലാം'

ആക്ഷൻ പാക്ക്ഡ് പൊങ്കൽ റിലീസായി ഐശ്വര്യ രജനികാന്തിന്റെ 'ലാൽ സലാം'

ക്രിക്കറ്റ് പ്രമേയമാക്കി ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമയായിരിക്കും ലാൽസലാം.
Updated on
1 min read

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിലേക്ക്. ടീസർ പുറത്തുവിട്ടുകൊണ്ടായിരുന്നു അണിയറപ്രവർത്തകരുടെ പ്രഖ്യാപനം. ക്രിക്കറ്റ് പ്രമേയമാക്കി ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമയായിരിക്കും ലാൽസലാം.

ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനീകാന്ത് എത്തുക. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായിരിക്കും ചിത്രത്തിൽ രജനിയുടേത്. വ്യത്യസ്ത ​ഗെറ്റപ്പിൽ എത്തുന്ന രജനികാന്തും ടീസറിന്റെ ആകർഷണമാണ്. ചിത്രത്തിൽ കപിൽ ദേവ് അതിഥി വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം. 2015 ൽ പുറത്തിറങ്ങിയ 'വയ് രാജ വയ്' ആയിരുന്നു ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം.

തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സംഗീതം എ ആർ റഹ്മാനാണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗും വിഷ്ണു രംഗസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. സെന്തിൽ, ജീവിത, വിവേക് പ്രസന്ന, അന്തിക സനിൽ കുമാർ, തമ്പി രാമയ്യ, തങ്കദുരെെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആക്ഷൻ പാക്ക്ഡ് പൊങ്കൽ റിലീസായി ഐശ്വര്യ രജനികാന്തിന്റെ 'ലാൽ സലാം'
'എന്നാലും ആ പാവം മനുഷ്യനോട് ഇത്രയും വേണ്ടായിരുന്നു'; വിനീത് ശ്രീനിവാസന് പണികൊടുത്ത് ഫിലിപ്പ്‌സ് ടീം, വീഡിയോ

ഐശ്വര്യ രജനികാന്തിന്റെ നാലാമത്തെ ചിത്രം തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നത് റെഡ് ജയന്റ് സ്റ്റുഡിയോസാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന 'ലാൽ സലാം' 2024 പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in