ENTERTAINMENT
തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റെ അച്ഛന്‍ സുബ്രഹ്‌മണ്യം അന്തരിച്ചു
ചെന്നൈയിലെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റെ അച്ഛന്‍ പി സുബ്രഹ്‌മണ്യം വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അന്തരിച്ചു. 84 വയസായിരുന്നു. സുബ്രഹ്‌മണ്യം പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ബസന്ത് നഗറിലാണ് സംസ്‌കാരം.
പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്‌മണ്യം. മാഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍,അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് മക്കള്‍.