ലോകേഷിനെ വെല്ലാൻ വിഘ്നേഷ് പോരാ; സംവിധായകനെ മാറ്റി അജിത്ത്

ലോകേഷിനെ വെല്ലാൻ വിഘ്നേഷ് പോരാ; സംവിധായകനെ മാറ്റി അജിത്ത്

വിഘ്നേഷിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് സൂചന
Updated on
1 min read

തുനിവിന് ശേഷമെത്തുന്ന A62ൽ നിന്ന് വിഘ്നേഷ് ശിവനെ മാറ്റി അജിത്ത്. വിഘ്നേഷിന് പകരം അറ്റ്ലി, വിഷ്ണു വർധൻ, മഗിഷ് തിരുമേനി എന്നിവരാണ് താരത്തിന്റെ പരിഗണനയിലുള്ളത് . ആറുമാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും വിഘ്നേഷ് പറഞ്ഞ കഥ അജിത്തിനും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിനും ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന . ചിത്രം ഉപേക്ഷിച്ചിട്ടില്ല .കഥയിൽ തിരുത്തുകൾ നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. A63 ൽ വിഘ്നേഷായിരിക്കും സംവിധായകൻ. എന്നാൽ A 62 ൽ നിന്ന് വിഘ്നേഷിനെ മാറ്റാനുള്ള കാരണം അതല്ല. മറിച്ച് ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തോട് മത്സരിക്കാൻ വിഷ്നേഷ് പോരെന്ന വിലയിരുത്തലിലാണ് മറ്റൊരു സംവിധായകനെ പരിഗണിക്കുന്നത് . മാത്രമല്ല വിഘ്നേഷ് ചിത്രം ദീപാവലി റിലീസായി എത്താനുള്ള സാധ്യതയും കുറവാണെന്നും ചിത്രം മാറ്റിവയ്ക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നു

അജിത്തിന് കരിയർ ബ്രേക്ക് നൽകിയ ബില്ലയുടേയും , ആരംഭത്തിന്റെയും സംവിധായകനാണ് വിഷ്ണുവർധൻ. വിജയ് നായകനായ തെരി, ബിഗിൽ , മെർസൽ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അറ്റ്ലി . ഷാരൂഖ് നായകനാകുന്ന ജവാനാണ് അറ്റ്ലിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഉദയനിധി സ്റ്റാലിൻ നായകനായ കലഗ തലൈവനാണ് മഗിഷ് തിരുമേനിയുടെ പുറത്തുവന്ന അവസാന ചിത്രം. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് മഗിഷ് തിരുമേനിക്കാണ് സാധ്യത കൂടുതൽ . മഗിഷ് തിരുമേനി ഇതുവരെ സംവിധാനം ചെയ്ത അഞ്ചിൽ നാല് ചിത്രങ്ങളും ആക്ഷൻ ത്രില്ലറുകളാണ് . പൂർത്തിയായ സ്ക്രിപ്റ്റുമായി മഗിഷ് തിരുമേനി ലണ്ടനിൽ അജിത്തിനെ കണ്ടതായും റിപ്പോർട്ടുണ്ട്

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും . A62 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നിലവിൽ യൂറോപ്പിൽ വെക്കേഷൻ ആഘോഷിക്കുന്ന അജിത്ത് ഫെബ്രുവരി ആദ്യം ചെന്നൈയിൽ തിരിച്ചെത്തും

logo
The Fourth
www.thefourthnews.in