സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി

സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി

മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുളള രം​ഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയിരിക്കുവന്നത്.
Updated on
2 min read

ഓ മൈ ഗോഡ് 2 വിൽ നിന്നും അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റി നിർമാതാക്കൾ. ശിവന്റെ അവതാരമായാണ് അക്ഷയ് കുമാറിനെ ആദ്യം ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഭഗവാൻ ശിവനെ മാറ്റി മെസെഞ്ചർ ഓഫ് ​ഗോഡ് എന്ന് പേരാണ് അക്ഷയ് കുമാറിന് നൽകിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് പേരുമാറ്റം.

ഓ മൈ ഗോഡ് 2 ന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ സിനിമ സെൻസർ ബോർഡിന്റെ കുരുക്കിൽപ്പെട്ടിരുന്നു. നേരത്തെ, സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ലൈംഗിക വിദ്യാഭ്യാസവും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപതോളം രം​ഗങ്ങൾ നീക്കം ചെയ്യാനാണ് ബോർഡ് നിർദേശിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി
20 കട്ടുകൾ, ഓ മൈ ഗോഡ് 2വിന് എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച തരത്തില്‍ സീനുകൾ കട്ട് ചെയ്യുന്നതിലൂടെ സിനിമയുടെ ജീവസത്ത നഷ്ടമാകുമെന്നും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും അക്ഷയ്‌ കുമാറും അണിയറ പ്രവർത്തകരും ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് സെൻസർ ബോർഡ് കഴിഞ്ഞ ദിവസം യുഎ സര്‍ട്ടിഫിക്കേറ്റ് നല്‍കിയെങ്കിലും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുളള പ്രമേയം കൈകാര്യം ചെയ്തിരിക്കുന്ന ഓ മൈ ഗോഡ് 2വിന് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

ടീസർ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സിനിമയ്ക്കെതിരെ ഉയർന്നത്. ശിവന്റെ പ്രതിരൂപമായി എത്തുന്ന അക്ഷയ് കുമാർ ചിത്രത്തിൽ മദ്യപിക്കുന്ന രം​ഗങ്ങളും ഉണ്ട്. ലൈം​ഗിക വിദ്യാഭ്യാസത്തിന്റെയും സ്വയം ഭോ​ഗത്തെയും പറ്റി പരാമർശിച്ചിരിക്കുന്ന ചിത്രത്തിൽ നിന്നും ന​ഗ്നതയുടെ നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. സിനിമയുടെ റിലീസ് നീട്ടിവയ്ക്കാനുളള ആലോചനയിലാണ് അണിയറ പ്രവർത്തകർ.

സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി
പരമശിവനായി അക്ഷയ് കുമാർ; ഓ മൈ ഗോഡ് 2 ന്റെ ടീസർ പുറത്ത്

മതവികാരത്തെ വൃണപ്പെടുത്തുന്ന എല്ലാ ദൃശ്യങ്ങളും സിനിമയിൽ നിന്നും ഒഴിവാക്കി. മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വെട്ടിമാറ്റി. സ്കൂളിന്റെ പേര് 'സവോദയ്' എന്നാക്കി മാറ്റി. കൂടാതെ, ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു ഡയലോഗ് അശ്ലീലവും അപകീർത്തികരവുമാണെന്ന് കണ്ടതിനാൽ ഡയലോഗിലെ ദൃശ്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തു. ഒരു പരസ്യബോർഡിൽ നിന്ന് മൂഡ് എക്‌സ് കോണ്ടം എന്ന പോസ്റ്റർ നീക്കം ചെയ്തു. എലിവിഷം അടങ്ങിയ കുപ്പിയുടെ ലേബലിൽ നിന്ന് എലി എന്ന വാക്ക് ഒഴിവാക്കി. സംഭാഷണങ്ങളിലെ ശിവലിംഗം, ഭഗവദ്ഗീത, ഉപനിഷത്ത്, അഥർവവേദ്, ദ്രൗപദി, പാണ്ഡവൻ, കൃഷ്ണൻ, ഗോപിയൻ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു.

സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി
ഓ മൈ ഗോഡ് 2 വിന് വീണ്ടും സെൻസർ കുരുക്ക്; അക്ഷയ് കുമാർ കഥാപാത്രത്തിൻ്റെ പേര് മാറ്റണമെന്ന് നിർദ്ദേശം

ആദ്യം ഉജ്ജയിൻ കേന്ദ്രീകരിച്ച് ആരംഭിച്ച ചിത്രം ഇപ്പോൾ ഒരു സാങ്കൽപ്പിക സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. മഹന്ത് പോലുള്ള അധികാര സ്ഥാനങ്ങളിലുള്ള ചില വ്യക്തികളെക്കുറിച്ചുള്ള എല്ലാ ദൃശ്യങ്ങളും വാക്കാലുള്ള പരാമർശങ്ങളും നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ലൈംഗികതയുമായി ബന്ധപ്പെട്ട് സിനിമയിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകൾക്ക് ഡോക്യുമെന്ററി തെളിവുകൾ സമർപ്പിക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുളള രം​ഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയിരിക്കുവന്നത്. രണ്ട് മണിക്കൂറും മുപ്പത്തിയാറു മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.

സെന്‍സര്‍ബോര്‍ഡ് പറഞ്ഞു; 'ഓ മൈ ഗോഡ് 2' അക്ഷയ് കുമാറിന്റെ പേര് മാറ്റി
കുക്കി സ്ത്രീകളോടുളള ക്രൂരത ഞെട്ടലുണ്ടാക്കി; കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് അക്ഷയ് കുമാർ

അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in