കോവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ട് ; തുറന്ന് പറഞ്ഞ് അക്ഷയ് കുമാർ
കോവിഡിന് ശേഷമുള്ള ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. മൂന്ന് വര്‍ഷം മുൻപ് വന്ന കോവിഡ് കാരണം ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അക്ഷയ് പറയുന്നു. കന്ക്ട് എഫ്.എം കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് ആരോഗ്യത്തെ കുറിച്ച് സംസാരിച്ചത്.
ലൈവ് ഷോകൾ ഷൂട്ടിംഗില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സിനിമകളില്‍ നിങ്ങള്‍ക്ക് പല ടേക്കുകള്‍ എടുക്കാന്‍ സാധിക്കും. ആദ്യത്തേതില്‍ നിങ്ങള്‍ ആഗ്രഹിച്ച ഷോട്ട് ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് വീണ്ടും ശ്രമിക്കാം. പാട്ടുകള്‍ പല ഭാഗങ്ങളായിട്ടെടുത്ത് കട്ട ചെയ്ത് ചേര്‍ക്കുന്നതാണ്. ലൈവ് ഷോകൾ അങ്ങനെയല്ല. പക്ഷെ ഇപ്പോൾ തനിക്ക് അത്തരം പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നും താരം പറയുന്നു.
കോവിഡിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നും അക്ഷയ് പറഞ്ഞു. ശക്തിയും സ്റ്റാമിനെയും നഷ്ടപ്പെട്ടു'വെന്നും അക്ഷയ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് മുന്‍കരുതലിനായി 2021 ഏപ്രിലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചോഴാണ് അക്ഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നിനായി ഫ്രാന്‍സിലേയ്ക്ക് പോകാനിരിക്കെ കഴിഞ്ഞ വര്‍ഷം നടന് വീണ്ടും കോവിഡ് പോസിറ്റീവായി. 2020ല്‍ കോവിഡിന്റെ പ്രാരംഭത്തില്‍ അക്ഷയ് പ്രാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേയ്ക്ക് 25 കോടി സംഭാവന ചെയ്തിരുന്നു.
ബോളിവുഡ് സൂപ്പര്‍താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം 'സെല്‍ഫി'യാണ്. മലയാള സിനിമയായ 'ഡ്രൈവിംഗ് ലൈസന്‍സിന്റെ' റീമേക്കാണ് ചിത്രം. സിനിമയില്‍ അക്ഷയ്‌ക്കൊപ്പം ഇമ്രാന്‍ ഹാഷ്മി, മൃനാല്‍ താക്കുര്‍ എന്നിവരും അണിനിരക്കുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് എന്നിവരാണ് സെല്‍ഫിയുടെ നിര്‍മാണം. സിനിമ നാളെ തിയേറ്ററുകളില്‍ എത്തും.