'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍

'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍

പ്രസംഗിച്ച് കൊണ്ടിരുന്ന മോഹന്‍ലാലിന് നേരെ കൈവിരല്‍ തോക്ക് പോലെയാക്കി വെടിയുതിര്‍ക്കുന്നത് പോലെയുള്ള ആക്ഷന്‍ കാണിച്ച് പ്രതിഷേധിച്ചത് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നപ്പോള്‍
Updated on
1 min read

അലന്‍സിയര്‍, മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കുറച്ചു നാളുകളായി ഇത്രയധികം വിവാദത്തില്‍പ്പെട്ട നടന്‍ മറ്റൊരാളുണ്ടാകില്ല. മീ ടു മുതല്‍ വാ വിട്ടു വാക്കുവരെയായി പലതവണയാണ് അലന്‍സിയര്‍ വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സഹനടിയോട് മോശമായി പെരുമാറിയെന്ന മീ ടു ആരോപണമാണ് അലന്‍സിയറിനെ വിവാദത്തിലാക്കിയ ആദ്യ സംഭവം. വിഷയത്തില്‍ അലന്‍സിയര്‍ പിന്നാലെ മാപ്പ് പറഞ്ഞു

കഥ കേള്‍ക്കാന്‍ വിളിച്ച സംവിധായകന്‍ വേണുവിന്റെ വീട്ടില്‍ മദ്യപിച്ച് ചെന്ന് അപമര്യാദയായി പെരുമാറിയതും വിലയ വിവാദമായി. ചലച്ചിത്ര പുരസ്‌കാര വേദിയിലെ പ്രശ്നങ്ങളും പുതുമയുള്ളതല്ല.

'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍
സ്ത്രീകള്‍ പുരുഷന്‍മാരെ ഉപഭോഗവസ്തുമായി കാണുന്നു, പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണം; മാപ്പു പറയില്ലെന്നും അലന്‍സിയര്‍

2018 ല്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴും അലന്‍സിയറിന്റെ പ്രവര്‍ത്തിയും പ്രസംഗവും വിവാദമായിരുന്നു. പ്രസംഗിച്ച് കൊണ്ടിരുന്ന മോഹന്‍ലാലിന് നേരെ കൈവിരല്‍ തോക്ക് പോലെയാക്കി വെടിയുതിര്‍ക്കുന്നത് പോലെയുള്ള ആക്ഷന്‍ കാണിച്ച് പ്രതിഷേധിച്ചത് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നപ്പോള്‍. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കുന്നതെന്നായിരുന്നു പ്രസംഗത്തിലെ ചോദ്യം. തനിക്ക് സ്വഭാവനടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തുവേഷമാണെന്നും അലന്‍സിയര്‍ ചോദിച്ചു.

'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍
'മൂർച്ഛിച്ച മാനസിക രോഗത്തിന്റെ ലക്ഷണം'; അലൻസിയർക്കെതിരെ വ്യാപക പ്രതിഷേധം

കഴിഞ്ഞ ദിവസം മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം വാങ്ങാന്‍ വന്നപ്പോഴാകട്ടെ പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം നല്‍കണമെന്നുമുള്ള പരാമര്‍ശവും. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നിലപാടില്‍ മാറ്റമില്ലെന്നും മാപ്പു പറയില്ലെന്നുമാണ് അലന്‍സിയര്‍ ഒടുവില്‍ പറഞ്ഞത്. തുടര്‍ന്നുള്ള മറുപടിയില്‍ സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.

logo
The Fourth
www.thefourthnews.in